Loading ...

Home Gulf

കുവൈത്തില്‍ ഇന്ന് 723 പേര്‍ക്ക് ​ കൂടി കോവിഡ് സ്ഥിരീകരിച്ചു ​; 8 മരണം

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ 139 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 723 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 30,644 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 1054 പേര്‍ ഉള്‍പ്പെടെ 18,277 പേര്‍ രോഗമുക്​തി നേടി. എട്ടുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 244 ആയി. ബാക്കി 12,123 പേരാണ്​ ചികിത്സയിലുള്ളത്​. ഇതില്‍ 197 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 296 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 89 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 148 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 55 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 145 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Related News