Loading ...

Home cinema

അവതാര്‍; രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നു

ജെയിംസ് കാമറൂണിന്‍റെ വെള്ളിത്തിര വിസ്മയം അവതാറിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്‍റിലെത്തി 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം ചിത്രീകരണം തുടങ്ങും.ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ à´•à´¥ പറഞ്ഞ അവതാര്‍ 2009ലാണ് പുറത്തിറങ്ങിയത്. നാലര വര്‍ഷം കൊണ്ട് ചിത്രീകരണം നടത്തിയ സിനിമ 2.7 മില്യണ്‍ ഡോളര്‍ ലോകമെമ്ബാടുമുള്ള തിയേറ്റുകളില്‍ നിന്ന് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിന് അടിയിലാണ്. à´¨àµ‡à´°à´¤àµà´¤àµ† തന്നെ അവതാര്‍ 2ന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ വൈറലായിരുന്നു. കഥയിലെ മുഖ്യ കഥാപാത്രങ്ങളായ ജേക്കിനെയും നെയിത്രിയെയും അവതരിപ്പിക്കുന്നത് സാം വര്‍ത്തിംഗ്ടണ്‍, സൊയേ സല്‍ഡാന എന്നിവരാണ്. ജേക്കിനെയും നെയിത്രിയെയും ചുറ്റിപ്പറ്റിയാണ് രണ്ടാം ഭാഗത്തില്‍ à´•à´¥ വികസിക്കുന്നത്.

Related News