Loading ...

Home Gulf

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയില്ല;30,000 ഇന്ത്യക്കാരടക്കം ഒന്നര ലക്ഷത്തോളം പ്രവാസികളെ കരിമ്പട്ടികയില്‍പെടുത്തി കുവൈത്ത്

മനാമ: പൊതുമാപ്പ് ഉപയോഗപ്പെടുത്താത്ത 1.20 ലക്ഷം വിദേശ താമസ നിയമ ലംഘകരെ കുവൈത്ത് കരിമ്ബട്ടികയിൽ പെടുത്തി. പിഴ അടച്ചാലും ഇവർക്കു  താമസ രേഖ പുതുക്കാനാകില്ല. ഇവരെ നാടുകടത്തുമെന്നാണ് വിവരം. ഇതില് 30,000 പേർ à´‡à´¨àµà´¤àµà´¯à´•àµà´•à´¾à´°à´¾à´£àµ.കഴിഞ്ഞ ഏപ്രിൽ 30ന് അവസാനിച്ച പൊതുമാപ്പിൽ à´…നധികൃത താമസക്കാർക്കു à´ªà´¿à´´ അടക്കാതെ രാജ്യം വിടാന് അവസരം നല്കിയിരുന്നു. കൂടാതെ ഇവരെ സ്വന്തം ചെലവിൽ  കുവൈത്ത് സര്ക്കാർ à´¨à´¾à´Ÿàµà´Ÿà´¿à´²àµ†à´¤àµà´¤à´¿à´•àµà´•àµà´®àµ†à´¨àµà´¨àµà´‚ അറിയിച്ചു. ഇവരെ കരിമ്ബട്ടികയിൽ à´ªàµ†à´Ÿàµà´¤àµà´¤à´¿à´¯à´¿à´°àµà´¨àµà´¨à´¿à´²àµà´². ഇവര്ക്ക് ശരിയായ വിസയില്ല വീണ്ടും വരാവുന്നതാണ്. എന്നാല്, പൊതുമാപ്പില് താമസ രേഖ കാലാവധി തീര്ന്ന ഒന്നര ലക്ഷത്തിനടത്ത് വിദേശികള് രജിസ്റ്റര് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.തുടര്ന്ന് ഇവരെ മന്ത്രാലയ കംപ്യൂട്ടര് സംവിധാനം കരിമ്ബട്ടികയില് പെടുത്തുകയായിരിന്നു. മൊത്തം 7.20 കോടി കുവൈത്തി ദിനാറാണ ഇവരുടെ പിഴ.
15 രാജ്യങ്ങളില്നിന്നുള്ളവരാണ് കരിമ്ബട്ടികയില്പെട്ടത്. ഇന്ത്യക്കുപുറമെ ബംഗ്ലാദേശ്-25,000, ഈജിപ്ത്-20,000, ശ്രീലങ്ക-12,000, ഫിലിപ്പൈന്സ്-10,000, സിറിയ-9,000, എത്യോപ്യ-8,000, പാകിസ്ഥാന്-4,000, ഇന്തോനേഷ്യ-4,000 എന്നിങ്ങനെയാണ് മറ്റ് രാജ്യക്കാര്. ഓരോ നിയമ ലംഘടനും 600 കുവൈത്ത് ദീനാര് വീതം പിഴ അടക്കേണ്ടിവരും.
ഇവരെ സ്വന്തം ചെലവിലാകും നാടുകടത്തുക. എത്ര കാലം ഒളിച്ചു കഴിഞ്ഞാലും ഇവരെ പിഴയടപ്പിച്ച്‌ നാടുകടത്തും. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന വൈകാതെ ഉണ്ടാകുമെന്നും അധികൃതര് സൂചിപ്പിച്ചു.
പൊതുമാപ്പില് 45,000 ഇന്ത്യക്കാര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് തുടരുകയാണ്. ഇതില് 290 മലയാളികളെ കഴിഞ്ഞ മെയ് 25ന് കൊച്ചയിലും കോഴിക്കോട്ടും എത്തിച്ചിരുന്നു.കുവൈത്ത് സര്ക്കാര് ചെലവില് കുവൈത്ത് എയര് വേസ്, ജസീറ എയര് വെയ്സ് വിമാനങ്ങളിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ എല്ലാവരെയും അതാതു രാജ്യങ്ങളില് എത്തിക്കുന്നത്. ഇതാദ്യമായാണ് അമീറിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി പൊതുമാപ്പ് ലഭിച്ചവര്ക്ക് താമസവും, ഭക്ഷണവും വിമാന ടിക്കറ്റും നല്കി നാടു കടത്തുന്നത്.അതേസമയം, യാത്രാ നിരോധനം ഉള്പ്പെടെയുള്ള കാരണങ്ങളാല് പൊതുമാപ്പ് പ്രയോജനപ്പെടുത്താന് കഴിയാതിരുന്ന 15,000 നിയമ ലംഘര്ക്ക് താമസ രേഖ പുതുക്കാന് അനുവദിച്ചതായും അധികൃതര് അറിയിച്ചു.

Related News