Loading ...

Home Gulf

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ നാല് മലയാളികള്‍ കൂടി മരിച്ചു

റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ നാല് മലയാളികള്‍ കൂടി മരിച്ചു .മലപ്പുറം പാണ്ടിക്കാട് തച്ചിങ്ങനാടം ഒറവംപുറം സ്വദേശി മീന്‍പിടി വീട്ടില്‍ മുഹമ്മദ് ശരീഫ് (50) ദമാമിലും , കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍ (50)മക്കയിലും കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ നാണു ആചാരിയുടെ മകന്‍ രാജു (56) ജുബൈലിലും മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ദവാദ്മിയിലുമാണ് മരിച്ചത്

മുഹമ്മദ് ഷെരീഫ്
മലപ്പുറം പാണ്ടിക്കാട് ഒറവംപുറം സ്വാദേശി മുഹമ്മദ് ഷെരീഫിനെ ഒരാഴ്ച മുന്‍പ് ശ്വാസ തടസ്സം ശക്തമായതോടെ ദമാം സെന്ട്ര ല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചു വിദഗ്ദ ചികിത്സ നല്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. à´¦à´®à´¾à´‚ മെഡിക്കല്‍ കോംപ്ലെക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു
 

അലിരായിന്‍
ഒരു മാസക്കാലമായി മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കോട്ടുമ്മല്‍ അലിരായിന്‍ (50) ആണ് മരിച്ചത്.
മക്കയില്‍ മസ്ജിദുല്‍ ഹറാമിനടുത്ത് ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. പിതാവ്: മൂസക്കുട്ടി, മാതാവ്: ആയിഷ, ഭാര്യ: നുസ്‌റത്ത്, മക്കള്‍: അജ്മല്‍ ഫാഹിഖ്, അംജദ്, നബീല ഷെറിന്‍, നിഹാന ഷെറിന്‍.

രാജു കൊല്ലം
പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ നാണു ആചാരിയുടെ മകന്‍ രാജു (56) കടുത്ത പനിയും ശ്വാസതടസ്സവും മൂലം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പകലാണ് മരണം സംഭവിച്ചത്. ജുബൈലിലെ സ്വകാര്യ കമ്ബനിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരികയാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. കൃഷ്‌ണമ്മയാണ് ഭാര്യ 

ഡോമിനിക്
മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ദവാദ്മിയിലുമാണ് മരിച്ചത് .
പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസം 17 മുതല്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂര്‍ച്ഛിച്ചതിനാല്‍ 25ന് തിയതി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്ബതോടെ മരണം സംഭവിച്ചു. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി അല്‍യമാമ കമ്ബനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്. ഏപ്രിലില്‍ നാട്ടില്‍ പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു.പിതാവ്: ജോണ്‍. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കള്‍: ആല്‍വിന, അയന.

Related News