Loading ...

Home cinema

ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് തടയില്ലെന്ന് ചലച്ചിത്ര സംഘടനകള്‍

ഒടിടി പ്ലാറ്റ്ഫോമില്‍ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചലച്ചിത്ര സംഘടകള്‍. എന്നാല്‍ ഇങ്ങനെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെ പ്രതിനിധികളുമായി ഫിലിം ചേമ്ബര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസ് ഒട്ടേറെ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസകരമാകും. അതിനാല്‍ അത് തടസ്സപ്പെടുത്താന്‍ ആകില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. തിയറ്റര്‍ റിലീസിനു മുന്‍പ് സിനിമകള്‍ എന്തുകൊണ്ട് ഓണ്‍ ലൈന്‍ റിലീസിന് വിടുന്നുവെന്നു നിര്‍മ്മാതാക്കള്‍ വിശദീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.ഒടിടി റിലീസിന് താത്പര്യമുള്ള നിര്‍മ്മാതാക്കള്‍ മുപ്പതിന് മുന്‍പായി സംഘടനയെ സമീപിക്കണം. വിജയ് ബാബു നിര്‍മ്മിച്ച്‌ ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും എന്ന ചിത്രം തിയറ്ററുകളുമായി കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ഓണ്‍ലൈനായി ചിത്രം റിലീസ് ചെയ്യുന്നതിനെക്കുറിച്ച്‌ സംഘടനയുമായി ചര്‍ച്ച ചെയ്‍തിട്ടില്ലെന്നും എം രഞ്ജിത് പറഞ്ഞു. ഒടിടി റിലീസിന് താല്‍പര്യം പ്രകടിപ്പിച്ചു നിലവില്‍ ആരും സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.അതേസമയം ഒടിടി റിലീസിനെതിരെ നിലപാടെടുത്ത തിയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീറിന്റെ സംഘടന യോഗത്തില്‍ നിന്നും വിട്ടു നിന്നു. 66 മലയാള സിനിമകളാണ് കൊവിഡ് 19 മൂലം നിന്ന് പോയത്.

Related News