Loading ...

Home health

കോഴിമുട്ടയ്ക്ക് പച്ച നിറമായതിന്റെ രഹസ്യം കണ്ടെത്തി

മലപ്പുറം: ഒതുക്കുങ്ങലില്‍ കോഴികള്‍ പച്ചമുട്ടയിടുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി. വെറ്റിനറി സര്‍വകലാശാല ശാസ്ത്ര സംഘമാണ് രഹസ്യം കണ്ടെത്തിയത്.പച്ചക്കുരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെറ്റിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഡോ. എസ് ഹരികൃഷ്ണന്‍, ഡോ. ബി ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന എന്തോ പദാര്‍ത്ഥമാണ് പച്ച നിറത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം.പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി കോഴിമുട്ട സാമ്ബിളുകള്‍ ശേഖരിച്ച്‌ മണ്ണുത്തിയിലെ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. à´µàµ€à´Ÿàµà´Ÿà´¿à´²àµ† കോഴികളെ പ്രത്യേക കൂട്ടിലിടാന്‍ ഉടമയ്ക്ക് ഇവര്‍ നിര്‍ദ്ദേശവും നല്‍കി. കോഴിക്ക് രണ്ടാഴ്ച്ച നല്‍കാനുള്ള ചോളവും സോയാബീനും ചേര്‍ന്ന സമീകൃത തീറ്റയും അധികൃതര്‍ ഉടമസ്ഥന് നല്‍കി. ഓരോ ആഴ്ച്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കണമെന്ന് ഒതുക്കുങ്ങല്‍ മൃഗ സംരംക്ഷണ വകുപ്പ് ഓഫീസര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.കഴിഞ്ഞ ആഴ്ച്ച നടത്തിയ പരിശോധനയിലും നിറ വ്യത്യാസം ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി രണ്ട് കോഴികളെ ഉടമസ്ഥര്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. പി അനിതയുടെ നേതൃത്വത്തില്‍ പഠനം തുടരുന്നതിടെ കോഴി ഇട്ട മുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. രണ്ടാഴ്ച്ച സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ തീറ്റ കഴിച്ചതോടെ കരു മഞ്ഞ നിറമായെന്ന വിവരം ഉടമ സര്‍വ്വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശഹാബുദ്ദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.ഇത്തരത്തിലുള്ള നിറമാറ്റം വരുത്താന്‍ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും തീറ്റകളില്‍ മാറ്റം വരുത്തിയും കഴിയുമെന്ന് 1935 ല്‍ തന്നെ പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. യാതൊരു വിധ ജനിതക മാറ്റമല്ലിതെന്ന് കണ്ടെത്താന്‍ സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞെന്നും അധികൃതര്‍ അറിയിച്ചു.

Related News