Loading ...

Home Gulf

കര്‍ഫ്യൂ ലംഘിക്കുന്നവരെ പുറത്താക്കും, സ്വദേശികള്‍ക്ക് കടുത്ത പിഴ: നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സൗദി

റിയാദ്: നാളെ മുതല്‍ കര്‍ഫ്യൂ തുടങ്ങുന്ന സാഹചര്യത്തില്‍ നിയമലംഘനം നടത്തുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൗദി അറേബ്യ. പിന്നെ ഒരിക്കലും സൗദിയില്‍ കടക്കാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന സ്വദേശികളില്‍ നിന്നും കടുത്ത പിഴ ഈടാക്കും. പെരുന്നാള്‍ അവധി ദിനത്തില്‍ കൂടിച്ചേരലുകള്‍ വ്യാപകമായി ഉണ്ടാകുമെന്നതിനാലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. 27 വരെയാണ് കര്‍ഫ്യൂ.തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങള്‍ കോവിഡ് മുന്‍കരുതല്‍ സ്വീകരിച്ച്‌ വേണം തുറക്കാന്‍. ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ആളുകള്‍ അകത്തോ പുറത്തോ ഒത്തുകൂടിയാല്‍ 5,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്.

Related News