Loading ...

Home Gulf

ഒമാനില്‍ പൊതു സ്​ഥലങ്ങളില്‍ മുഖാവരണം ധരിച്ചില്ലെങ്കില്‍ 20 റിയാല്‍ പിഴ

മസ്​കത്ത്​: രാജ്യത്തെ പൊതുസ്​ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്ന്​ 20 റിയാല്‍ പിഴ
ഇൗടാക്കും. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ പബ്ലിക്​ പ്രോസിക്യൂട്ടറാണ്​ ഇക്കാര്യം അറിയിച്ചത്​. പെരുന്നാള്‍ സമയത്ത്​ യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ല. ഒരു സ്​ഥലത്ത്​ കുടുംബപരമായ ബന്ധമില്ലാത്ത അഞ്ചിലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ അത്​ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തി​​െന്‍റ ലംഘനമായ കണക്കാക്കും. ഇത്തരം കേസില്‍ പിടിയിലാകുന്ന ഒാരോരുത്തരില്‍ നിന്നും നൂറ്​ റിയാല്‍ വീതം പിഴ ഇൗടാക്കും. ഒത്തുചേരലുകള്‍ സംഘടിപ്പിക്കുന്നവര്‍ 1500 റിയാല്‍ നല്‍കേണ്ടിവരും. à´µà´¿à´µà´¾à´¹à´‚, അവധി സമയങ്ങള്‍, ആരാധനാലയങ്ങളിലെ ഒത്തുചേരലുകള്‍ എന്നിവക്കെല്ലാം ഇൗ പിഴ നല്‍കേണ്ടിവരും. ഇന്‍സ്​റ്റിറ്റ്യൂഷനല്‍/ ഡൊമസ്​റ്റിക്​ ക്വാറ​​ൈന്‍റന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന്​ 200 റിയാലും പിഴ ചുമത്തും. ഇൗ പിഴകള്‍ കോവിഡ്​ പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തി​​െന്‍റ ഫണ്ടിലേക്ക്​ വകയിരുത്തും. പൊലീസിന്​ സ്വകാര്യ സ്​ഥാപനങ്ങളിലടക്കം കടന്ന്​ ചെന്ന്​ പരിശോധന നടത്താന്‍ അവകാശമുണ്ടാകുമെന്നും പബ്ലിക്​ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വ്യാഴാഴ്​ച 327 പേരിലാണ്​ കോവിഡ്​ രോഗബാധ കണ്ടെത്തിയതെന്ന്​ ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അല്‍ സഇൗദി പറഞ്ഞു. ഇതില്‍ 105 പേര്‍ ഒമാനികളാണ്​. സാമൂഹിക അകലം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ്​ ഒമാനികളിലെ രോഗബാധ വര്‍ധിക്കാന്‍ കാരണം. രണ്ട്​ മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്ന പക്ഷം മുഖാവരണങ്ങള്‍ ധരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ടവരില്‍ വിദേശികളാണ്​ കൂടുതല്‍. ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകുന്നതിനാലാണ്​ ഇതെന്നും മന്ത്രി പറഞ്ഞു. പ്ലാസ്​മ ചികിത്സ നടന്നുവരുന്നുണ്ട്​. ഇതുവരെ 25 പേര്‍ക്കാണ്​ പ്ലാസ്​മ ചികിത്സ നല്‍കിയത്​. ഇതില്‍ 18 പേരുടെ രോഗം ഭേദമായതായും മന്ത്രി പറഞ്ഞു. കര്‍ഫ്യൂവിനെ കുറിച്ച ചോദ്യത്തിന്​ മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്‌​ രോഗികള്‍ കുറവായതിനാല്‍ കര്‍ഫ്യൂ നടപ്പാക്കുന്നത്​ ആലോചനയില്‍ ഇല്ലെന്ന്​ മന്ത്രി പറഞ്ഞു. രോഗ വ്യാപനം തടയുന്നതിന്​ കര്‍ഫ്യൂ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ്​ മറ്റ്​ രാജ്യങ്ങളിലെ അനുഭവങ്ങള്‍ പഠിച്ചതില്‍ നിന്ന്​ മനസിലാക്കാന്‍ സാധിക്കുന്നത്​. നിയമലംഘനങ്ങള്‍ നടക്കുന്നില്ലെന്ന്​ ഉറപ്പാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ്​ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.
വ്യോമഗതാഗതം ആഭ്യന്തര സര്‍വീസുകളോടെയാണ്​ തുടക്കമാവുകയെന്ന്​ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഗതാഗത മന്ത്രി ഡോ.അഹമ്മദ്​ അല്‍ ഫുതൈസി പറഞ്ഞു. വ്യോമയാന മേഖലയിലെ ചെലവ്​ 43 ശതമാനം കുറക്കാനാണ്​ ശ്രമം നടത്തുന്നത്​. മഹാമാരിക്ക്​ മുമ്ബുള്ള സാഹചര്യങ്ങളിലേക്ക്​ വ്യോമയാന രംഗം തിരികെയെത്താന്‍ കുറഞ്ഞത്​ നാലുവര്‍ഷം എടുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതുവരെ വിവിധ രാജ്യക്കാരായ 2500 വിദേശ തൊഴിലാളികളെ ഒമാനില്‍ നിന്ന്​ ഒഴിപ്പിച്ചതായി വിദേശ കാര്യ മന്ത്രാലയം വക്​താവ്​ പറഞ്ഞു.

Related News