Loading ...

Home Gulf

മെയ് 19 മുതല്‍ 28 വരെ ഖത്തറില്‍ പെരുന്നാള്‍ അവധി

ദോഹ: ഈദുല്‍ ഫിത്വര്‍ അവധി ഖത്തര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ളഅവധി മെയ് 19 ചൊവ്വാഴ്ച്ചമുതല്‍ മെയ് 28 വ്യാഴാഴ്ച്ചവരെയായിരിക്കും. വെള്ളി, ശനി വാരാന്ത്യ അവധിയായതിനാല്‍ മെയ് 31 ഞായര്‍ ആണ് പ്രവര്‍ത്തിദിനമാരംഭിക്കുക. ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ ദിനം മുതല്‍ മൂന്നുദിവസം പൊതു അവധിയായായിരിക്കും. ശവ്വാല്‍ മാസപ്പിറവി മെയ് 22ന് വെള്ളിയാഴ്ച്ച സൂര്യാസ്തമനത്തിന് ശേഷമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്‌അറീയിച്ചു. ജ്യോതിശ്ശാസ്ത്രജ്ഞരുടെ കണക്കു പ്രകാരം അന്നേ ദിവസം പ്രാദേശിക സമയം രാത്രി 8.39ന് ആണ് ചന്ദ്രപ്പിറവി.ഈദുല്‍ ഫിത്വര്‍മെയ് 23 ശനിയാഴ്ച്ചയാകാനാണ്. ഔഖാഫ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തും.ഷഫീക് അറക്കല്‍

Related News