Loading ...

Home Music

പ്രശസ്​ത പോപ്പ്​ ഗായിക ബെറ്റി റൈറ്റ്​ അന്തരിച്ചു

വാഷിങ്​ടണ്‍: ​ഗ്രാമി അവാര്‍ഡ്​ നേടിയ പ്രശസ്​ത പോപ്പ്​ ഗായിക ബെറ്റി ​ൈററ്റ്​ അന്തരിച്ചു. 66 വയസായിരുന്നു. മിയാമിലെ വസതിയില്‍ ഞായറാഴ്​ചയായിരുന്നു അന്ത്യം. അര്‍ബുദത്തെതുടര്‍ന്ന്​ ഏറെകാലമായി ചികിത്സയിലായിരുന്നു.ആര്‍ ആന്‍റ്​ ബി (റിഥം ആന്‍റ്​ ബ്ലൂസ്​) ഗാനങ്ങളിലൂടെ പ്രശസ്​തയായ ബെറ്റി 1975ലാണ്​ ഗ്രാമി അവാര്‍ഡ്​ നേടിയത്​. 'വേര്‍ ഈസ്​ à´¦ ലവ്​' എന്ന ആല്‍ബത്തിനാണ്​ ഗ്രാമി ലഭിച്ചത്​.'എക്കോസ്​ ഓഫ്​ ജോയ്​' എന്ന മ്യൂസിക്​ ബാന്‍ഡിലൂടെയാണ്​ ബെസ്സി റെഗിനാ ​നോറിസ്​ എന്ന ​െബറ്റി പോപ്പ്​ സംഗീത ലോകത്തെത്തിയത്​. 15ാം വയസിലാണ്​ 'മൈ ഫസ്​റ്റ്​ ടൈം എറൗണ്ട്​' എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്​.'ടുനൈറ്റ്​ ഈസ്​ à´¦ നൈറ്റ്​', ' ക്ലീന്‍ അപ്​ വുമന്‍' 'നോ പെയിന്‍' എന്നീ ആല്‍ബങ്ങളിലൂടെ ലോക ശ്രദ്ധനേടി. 20 ലധികം പ്രശ്​സത ആല്‍ബങ്ങള്‍​ ചെയ്​തു​. നിരവധി ഗാനങ്ങള്‍ ബെറ്റിയുടെ ശബ്​ദത്തില്‍ പുറത്തിറങ്ങി. മ്യൂസിക്​ ട്രൂപ്പുകളിലെ വോക്കല്‍ ട്രെയിനറായും അവര്‍ പ്രവര്‍ത്തിച്ചു. ബെറ്റിയുടെ നിര്യാണത്തില്‍ പോപ്പ്​ സംഗീതമേഖലയിലെ നിരവധി പ്രമുഖര്‍ അനുശോചനം രേഖ​െപ്പടുത്തി.

Related News