Loading ...

Home Gulf

കുവൈത്തില്‍ ഞായറാഴ്​ച വൈകീട്ട് മുതല്‍ സമഗ്ര ലോക്​ ​ഡൗണ്‍

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ഞായറാഴ്​ച വൈകീട്ട്​ നാലുമണി മുതല്‍ സമഗ്ര ലോക്​ ​ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്​ നടപ്പാക്കുന്നത്​ എപ്രകാരം എന്ന കാര്യത്തിലെ ആശങ്കക്ക്​ വിരാമം.ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹ്​, വാണിജ്യ മന്ത്രി ഖാലിദ്​ അല്‍ റൗദാന്‍, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്​, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീല്‍, മുനിസിപ്പല്‍ മന്ത്രി വലീദ്​ ജാസിം, സര്‍ക്കാര്‍ വക്​താവ്​ താരിഖ്​ അല്‍ മസ്​റം എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു.ഇതനുസരിച്ച്‌​ ആരോഗ്യം, സുരക്ഷ, ഇലക്​ട്രിസിറ്റി, എണ്ണ, മുനിസിപ്പാലിറ്റി പ്രധാന സര്‍ക്കാര്‍ വകുപ്പുകളും എയര്‍ കണ്ടീഷനിങ്​, അറ്റകുറ്റപണി തുടങ്ങി സ്വകാര്യ മേഖലയിലെ ജനങ്ങള്‍ക്ക്​ അത്യാവശ്യ സേവനങ്ങള്‍ നല്‍കുന്ന കമ്ബനികള്‍ക്കും പ്രവര്‍ത്തിക്കാം. à´®à´±àµà´±àµ സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചിടണം. ഫാര്‍മസി, ഭക്ഷണ സാധനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവക്ക്​ ഡെലിവറി സര്‍വീസിന്​ അനുമതിയുണ്ട്​. ബാങ്കുകളുടെ പ്രധാന ശാഖകള്‍ കുറച്ചു സമയം പ്രവര്‍ത്തിക്കും.സ്വദേശികള്‍ക്കും വിദേശികള്‍ക്കും www.moci.shop എന്ന വെബ്​സൈറ്റിലൂടെ മുന്‍കൂട്ടി അപ്പോയിന്‍റ്​മ​െന്‍റ്​ എടുത്ത്​ ബാര്‍കോഡ്​ ഉപയോഗിച്ച്‌ സഹകരണ സംഘങ്ങളില്‍നിന്ന്​​ പര്‍ച്ചേസ്​ നടത്താം.മാസ്​ക്​ ധരിച്ചും അകലം പാലിച്ചും റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെ വ്യായാമത്തിനായുള്ള നടത്തം വൈകീട്ട്​ 4.30 മുതല്‍ 6.30 വരെ അനുവദിക്കും. ഇതിനായി വാഹനങ്ങള്‍ ഉപയോഗിക്കരുത്​.റെസിഡന്‍ഷ്യല്‍ ഏരിയകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക്​ തുറക്കാം.പെരുന്നാളിന്​ ശേഷം നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌​ ക്രമേണ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹ്​ പറഞ്ഞു. സമഗ്ര നിയന്ത്രണത്തില്‍ രാജ്യനിവാസികള്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

Related News