Loading ...

Home Gulf

ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു

ദോഹ : ഖത്തറില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 17000കടന്നു. 24 മണിക്കൂറിനിടെ 3,201 പേരില്‍ നടത്തിയ പരിശോധനയില്‍ 830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,792ലെത്തി. 146 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവുടെ എണ്ണം 2,070 ആയി ഉയര്‍ന്നു. .15,890 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 12ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,129,63 ആയി വര്‍ധിച്ചു.ഒമാനില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. 67 വയസുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ അറിയിച്ചു. à´‡à´¤àµ‹à´Ÿàµ† രാജ്യത്ത് കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ എട്ടു വിദേശികളുമാണ് മരണപ്പെട്ടത്.

Related News