Loading ...

Home health

മടങ്ങിയെത്തുന്ന പ്രവാസികളുടെ ചികിത്സക്ക് വിപുലമായ തയ്യാറെടുപ്പുകളുമായി ആരോഗ്യ വകുപ്പ്

പ്രവാസികളുടെ നിരീക്ഷണത്തിനും ചികിത്സക്കും വിപുലമായ തയ്യാറെടുപ്പുകളുമായി ആരോഗ്യ വകുപ്പ്. നിരീക്ഷണ കേന്ദ്രങ്ങളില്‍ ഓരോ 500 പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ എന്ന തോതിലാണ് നിയോഗിക്കുക. ഓരോ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും.ഓരോ നിരീക്ഷണ കേന്ദ്രത്തിലെയും 500 പേര്‍ക്ക് വീതം ഒരു ഡോക്ടര്‍, രണ്ട് നഴ്സുമാര്‍, രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, അഞ്ച് ആരോഗ്യ വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘത്തെയാണ് നിയോഗിക്കുന്നത്. നിരീക്ഷണ കേന്ദ്രങ്ങളില്‍ ആയുഷ്, ഹോമിയോ എന്നീ വിഭാഗങ്ങളിലുള്ളവരുടെയും നഴ്സിങ് വിദ്യര്‍ഥികളുടെയും സേവനം പ്രയോജനപ്പെടുത്തും. കൂടുതല്‍ പേരെ ആവശ്യമുണ്ടെങ്കില്‍ എന്‍.എച്ച്‌.à´Žà´‚ വഴി താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമുണ്ട്. à´Žà´¤àµà´° പേര്‍ മടങ്ങിയെത്തും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും ആരോഗ്യ പ്രവര്‍ത്തകരുടെ വിന്യാസം.വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. ജില്ലയില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളുണ്ടാകും. വിദേശത്ത് നിന്ന് പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണ് നിഗമനം. വിമാനത്താവളത്തിലെ വൈദ്യ പരിശോധനയില്‍ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ 14 ദിവസത്തെ ക്വാറന്റീന്‍. ഇവരെ നിരീക്ഷിക്കാന്‍ വാര്‍ഡ് തല സമിതികള്‍ക്ക് രൂപം നല്‍കും. തദ്ദേശ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത സഹകരണത്തിലായിരിക്കും à´ˆ സമിതികള്‍.

Related News