Loading ...

Home cinema

സാഹിതി ചലച്ചിത്ര വേദി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: à´¸à´‚സ്കാര സാഹിതിയുടെ ചലച്ചിത്ര വിഭാഗമായ സാഹിതി ചലച്ചിത്ര വേദി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.കോറോണ - പ്രളയം രണ്ടു ദുരന്തങ്ങള്‍ക്കിടയിലെ കേരളം എന്നതാണ് വിഷയം. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മികച്ച ഷോര്‍ട്ട് ഫിലിം, സംവിധായകന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സമ്മാനം നല്കും. 2020 മെയ് 25 ആണ് അവസാന തിയ്യതി.നിബന്ധനകള്‍ -ടൈറ്റിലുകള്‍ ഉള്‍പ്പെടെ 12 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടാവരുത്.പ്രൊഫഷണല്‍ അമേച്ചര്‍ വിഭാഗങ്ങളിലായാണ് മത്സരം. മൊബൈല്‍ ക്യാമറകളില്‍ ഷൂട്ട് ചെയ്യുന്നവര്‍ അമേച്വര്‍ വിഭാഗത്തിലും പ്രൊഫഷണല്‍ ക്യാമറകളില്‍ ഷൂട്ട് ചെയ്യുന്നവര്‍ പ്രൊഫഷണല്‍ വിഭാഗത്തിലും ഉള്‍പ്പെടും.യൂട്യൂബ് ഉള്‍പ്പെടെ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്ത എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.പ്രൊഡ്യൂസര്‍, ഡയറക്ടര്‍ , സ്ക്രിപ്റ്റ്, ക്യാമറാമാന്‍, എഡിറ്റര്‍ എന്നിവരുടെ പേര് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ എന്‍ട്രിയോടൊപ്പം അയയ്ക്കുകഎന്‍ട്രികള്‍ കംപ്രസ്ഡ് ഫയല്‍ ആയി വാട്സ്‌ആപ്പ് ചെയ്യുകയും / സെലക്‌ട്‌ ചെയ്യപ്പെടുന്ന എന്‍ട്രികള്‍ h264 ഫോര്‍മാറ്റില്‍ മെയില്‍ ചെയ്തു തരേണ്ടതുമാണ്.അവസാന തീയതി 2020 മെയ് 25.

Related News