Loading ...

Home Gulf

നാട്ടിലേക്ക്​ മടങ്ങാനായി ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ പേര്​ ​ചേര്‍ത്തവര്‍ 20,000 കവിഞ്ഞു

ദോഹ: കോവിഡിന്‍െറ പശ്​ചാത്തലത്തില്‍ ഖത്തറില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങാനായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ പേരുവിവരങ്ങള്‍ രജിസ്​റ്റര്‍ ചെയ്​തവര്‍ ഇരുപതിനായിരം കവിഞ്ഞു. വിവിധ ഇന്ത്യന്‍ സംസ്​ഥാനങ്ങളിലുള്ളവരാണിവര്‍. പ്രവാസികളെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കണമെന്ന്​ സംസ്​ഥാനങ്ങള്‍ക്ക്​ കേന്ദ്രം നേരത്തേ വിവരം നല്‍കിയിരുന്നു.നാട്ടിലേക്ക്​ മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിശദമായ പദ്ധതി തയാറാക്കിയിട്ടുമുണ്ട്​. നാവികസേനയുടെ കപ്പലുകളടക്കം ഇതിനായി തയാറായിക്കഴിഞ്ഞു. ഇതിന്‍െറയടിസ്​ഥാനത്തിലാണ്​ വിവരങ്ങള്‍ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം ശേഖരിച്ചുതുടങ്ങിയത്​. à´Žà´¨àµà´¨à´¾à´²àµâ€ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക്​ നീങ്ങുന്നത​ുമായി ബന്ധ​പ്പെട്ടല്ല ഇൗ വിവരശേഖരണം.നിലവിലെ സാഹചര്യത്തില്‍ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ്​ എംബസി ചെയ്യുന്നത്​. തുടര്‍ നടപടികള്‍ സ്വീകരിക്കുന്ന മുറക്ക്​ അക്കാര്യം അറിയിക്കുകയും ചെയ്യും.
ഏ​പ്രില്‍ 30 വരെ ഇത്തരത്തില്‍ ഖത്തറില്‍ നിന്ന്​ മടങ്ങാന്‍ ആഗ്രഹിച്ച്‌​ രജിസ്​റ്റര്‍ ചെയ്​ത ഇന്ത്യക്കാരുടെ എണ്ണം 20,000 കവിഞ്ഞിട്ടുണ്ട്​. സംസ്​ഥാനം തിരിച്ചുള്ള വിവരങ്ങള്‍ എംബസി നിലവില്‍ തയാറാക്കുന്നില്ല. എന്നാല്‍ ഗര്‍ഭിണികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, ജോലി നഷ്​ടപ്പെട്ട്​ തിരിച്ചുപോകുന്നവര്‍ തുടങ്ങിയ വിവരങ്ങള്‍ വെവ്വേറെ തയാറാക്കുമെന്നും എംബസി അധികൃതര്‍ 'ഗള്‍ഫ്​മാധ്യമ'ത്തോട്​ പറഞ്ഞു.
https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കില്‍ കയറി വിവിധ ഫോമുകള്‍ പൂരിപ്പിക്കുകയാണ്​ മടങ്ങാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്​. കുടുംബത്തിലെ എല്ലാ അംഗങ്ങളും വെവ്വേറെ ഫോമുകള്‍ പൂരിപ്പിക്കണം​. മക്കള്‍ക്കടക്കം വെവ്വേറെ ഫോമുകളാണ്​ പൂരിപ്പിക്കേണ്ടത്​. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതില്‍ ചോദിക്കുന്നുണ്ട്​.
അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങള്‍ പൂരിപ്പിക്കണം.
കോവിഡ്​ പോസിറ്റീവ്​ ആണോ, നെഗറ്റീവ്​ ആണോ, ടെസ്​റ്റ്​ ഇതുവരെ നടത്തിയിട്ടില്ല എന്ന കോളങ്ങളും ഫോമില്‍ ഉണ്ട്​. പേര്​, വയസ്​, പാസ്​പോര്‍ട്ട്​ നമ്ബര്‍, ഇ മെയില്‍ വിലാസം, വീട്ടിലെ മേല്‍വിലാസം, വിസയുടെ ഇനം, ജോലി, ഫോണ്‍നമ്ബര്‍, സംസ്​ഥാനം, ഇന്ത്യയിലേക്ക്​ മടങ്ങാനുള്ള കാരണം എന്നീ വിവരങ്ങളാണ്​ ഫോമില്‍ നല്‍കേണ്ടത്​. ഏറെ എളുപ്പത്തില്‍ ചെയ്യാവുന്ന പ്രക്രിയയാണ്​ ഇത്​.

Related News