Loading ...

Home cinema

24 മണിക്കൂര്‍ വ്യത്യാസത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ട്ടമായത് രണ്ട് ഇതിഹാസ താരങ്ങളെ

ഇന്ത്യന്‍ സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍ സമ്മാനിച്ച മാസമായിട്ടാണ് ഏപ്രില്‍ അവസാനിക്കുന്നത്. ഏതാനം മണിക്കൂര്‍ വ്യത്യാസത്തിലാണ് ബോളിവുഡിലെ രണ്ട് ഇതിഹാസ താരങ്ങളായ ഇര്‍ഫാന്‍ ഖാനും à´‹à´·à´¿ കപൂറും ആരാധകര്‍ക്ക് നഷ്ടമായത്.വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച്ച പകലോടെ ഇര്‍ഫാന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്.തുടര്‍ന്ന് 24 മണിക്കൂറിന്റെ വ്യത്യാസത്തില്‍ വ്യാഴാഴ്ച്ച പകലോടെ ഇതിഹാസ താരം à´‹à´·à´¿ കപൂറും ഓര്‍മയായി. മുംബൈയിലെ എച്ച്‌.എന്‍. റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു à´‹à´·à´¿ കപൂറിന്റെ അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. à´…ര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹവും.

Related News