Loading ...

Home Gulf

ടിക്കറ്റ് തുക തിരികെ നൽകൽ: നടപടികൾ വേഗത്തിലാക്കി എമിറേറ്റ്സ്

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് യാത്ര മുടങ്ങിയവർക്കു ടിക്കറ്റ് തുക മടക്കിനൽകാനുള്ള നടപടികൾ വേഗത്തിലാക്കി എമിറേറ്റ്സ്. ഒരുമാസം 1.5 ലക്ഷം അപേക്ഷകൾ കൈകാര്യം ചെയ്യാൻ സംവിധാനമൊരുങ്ങി. നേരത്തേ ഇത് 35,000 ആയിരുന്നു. 5 ലക്ഷത്തോളം പേർ ടിക്കറ്റ് തുക തിരികെ ലഭിക്കാനും മറ്റും അപേക്ഷിച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യം  കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നാണു പ്രതീക്ഷയെന്നും എമിറേറ്റ്സ് പ്രസിഡന്റ് സർ à´Ÿà´¿à´‚ ക്ലാർക് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങളിലും യാത്രക്കാരുടെ താൽപര്യങ്ങൾക്കാണു മുൻഗണനയെന്നും ഇഷ്ടമുള്ള ദിവസത്തേക്കു ബുക്കിങ് മാറ്റാനും ടിക്കറ്റുകൾ ട്രാവൽ വൗച്ചർ  ആയി മാറ്റാനും സൗകര്യമുണ്ടെന്നും പറഞ്ഞു. യാത്രക്കാർക്ക് 24 മാസം വരെ ടിക്കറ്റുകൾ  മാറ്റിയെടുക്കാം à´¬àµà´•àµà´•àµ ചെയ്ത ദിവസം മുതൽ 24 മാസം വരെ ടിക്കറ്റിനു സാധുതയുണ്ടാകും. ബുക്ക് ചെയ്ത സ്ഥലത്തേക്ക് അനുയോജ്യമായ ഏതു ദിവസവും എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യാനാകും. ഇതിന് അധിക ഫീസ് ഈടാക്കില്ല. നവംബർ 30നോ അതിനു മുൻപോ യാത്ര ചെയ്യാൻ ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് à´ˆ ആനുകൂല്യം. യാത്ര മാറ്റിവയ്ക്കുന്നതിന്റ പേരിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മറ്റൊരു ദിവസം യാത്രക്കാരനു തിരഞ്ഞെടുക്കാം. à´ˆ വിവരം അറിയിക്കണം. യാത്ര ചെയ്തില്ലെന്ന പേരിൽ ടിക്കറ്റ് റദ്ദാകില്ല. ടിക്കറ്റ് തുകയ്ക്കു തുല്യമായ ട്രാവൽ വൗച്ചർ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നില്ലെങ്കിൽ എമിറേറ്റ്സിന്റെ മറ്റു സേവനങ്ങൾക്ക് വൗച്ചർ ഉപയോഗിക്കാം

Related News