Loading ...

Home cinema

ബോ​ളി​വു​ഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബെെ: ബോ​ളി​വു​ഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.2018-ല്‍ ​ഇ​ര്‍​ഫാ​ന് ന്യൂ​റോ എ​ന്‍​ഡോ​ക്രൈ​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്താ​യി​രു​ന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ അമ്മ കുറച്ചുദിവസങ്ങള്‍ക്ക് മുന്നെയാണ് മരിച്ചത്.


Related News