Loading ...

Home Gulf

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; മരണസംഖ്യ 20 ആയി

183 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി.ചികിത്സയിലായിരുന്നു 150 പേര്‍ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു . ഇതുവരെ 806 പേര്‍ക്കാണ് അസുഖം ഭേദമായത്. നിലവില്‍ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related News