Loading ...

Home health

കൊറോണ ആന്റിബോഡിയുള്ളവര്‍ക്കും രോഗം വരാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ : കൊറോണ വൈറസ് ബാധ ഭേദമായവര്‍ക്ക് ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കേറ്റ് (റിസ്‌ക്ക് ഫ്രീ സര്‍ട്ടിഫിക്കേറ്റ് ) നല്‍കണമെന്ന ആശയത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒരിക്കല്‍ കോറോണ ബാധിച്ച്‌ ഭേദമായയാള്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ ആകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണ ഭേദമായ ആളുടെ ശരീരത്തില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉള്ളതിനാല്‍ ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നല്‍കണമെന്ന് à´šà´¿à´² സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നത്ഒരിക്കല്‍ കൊറോണ വൈറസ് ബാധിച്ച്‌ രോഗം ഭേദമായ ആളുടെ ശരീരത്തില്‍ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുന്നതിനുള്ള ആന്റിബോഡി നിലനില്‍ക്കുന്നുണ്ടാകും. à´…തിനാല്‍ ഇവര്‍ക്ക് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട നല്‍കണം. ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകള്‍ ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിനും സഹായകമാകുമെന്നാണ് à´šà´¿à´² സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കൊറോണ ആന്റിബോഡിയുള്ളവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാനാകില്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ട് നല്‍കണമെന്ന സര്‍ക്കാരുകളുടെ നിര്‍ദ്ദേശത്തിനെതിരെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭയും രംഗത്ത് വന്നിരുന്നു. നിലവില്‍ കൊറോണ രോഗമുക്തരായവരുടെ ശരീരത്തിലെ ആന്റിബോഡികള്‍ വീണ്ടും രോഗം ഉണ്ടാകുന്നത് തടയുമെന്നതിന് തെളിവില്ലെന്ന് യുഎന്‍ പൊതുസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related News