Loading ...

Home cinema

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചു

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് ഏതാണ്ട് 2 ആഴ്ചക്കാലമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പൃഥ്വിരാജും ബ്ലെസ്സിയും ഉള്‍പ്പെടെ 58 പേര്‍ അടങ്ങുന്ന സംഘമാണ് ജോര്‍ദാനില്‍ ഉള്ളത്.ചിത്രത്തിന് വേണ്ടി 40 കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ മേക്ക്‌ഓവര്‍ കാണാനുള്ള ആകാംക്ഷയില്‍ ഇരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് ഏറെ ആശ്വാസം തരുന്നതാണ് ഈ വാര്‍ത്ത. ഷൂട്ടിംഗ് വേഗം പൂര്‍ത്തിയായാലും സംഘത്തിന് ഇന്ത്യയിലേക്ക് എപ്പോള്‍ മടങ്ങാന്‍ കഴിയും എന്നതറിയാന്‍ ഇനിയും കാത്തിരിക്കണം.മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന്‍ രചിച്ച 'ആട് ജീവിതം' എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്

Related News