Loading ...

Home Gulf

വ്യവസായ മേഖലയില്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും : ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ ഏറെയും താമസിക്കുന്ന വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്കായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഫീല്‍ഡ് ഹോസ്പിറ്റലും ക്വാരന്റൈന്‍ സെന്ററും ഉടന്‍ തുറക്കും. ഏഷ്യന്‍ കമ്യൂണിറ്റി നേതാക്കളുമായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.ക്വാരന്റൈന്‍ സോണാക്കി മാറ്റുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ പ്രദേശംപ്രവാസികളുടെ കമ്മ്യുണിറ്റി നേതാക്കള്‍ക്ക് സന്ദര്‍ശിക്കുന്നതിന്കഴിഞ്ഞദിവസം അവസരമൊരുക്കിയിരുന്നു. രാജ്യത്ത് നിയന്ത്രണങ്ങളോടെ നീയന്ത്രണങ്ങളോടെ പരിമിതമായി കറന്‍സി എക്‌സ്‌ചേഞ്ച്കള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ഏരിയയിലെ സ്ട്രീറ്റ് ഒന്ന് മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഏകദേശം 12 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. ലോക്ക്ഡൗണ്‍ ചെയ്ത പ്രദേശം ഘട്ടംഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

Related News