Loading ...

Home Gulf

കോവിഡ് ഭീഷണിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ 3080 സ്വദേശികളെ മടക്കിയെത്തിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ ദൗത്യത്തിനു കുവൈത്തില്‍ തുടക്കമായി. കോവിഡ് ഭീഷണിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ സ്വദേശികളെ തിരിച്ചുകൊണ്ടുവരാനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനമാണ് ആരംഭിച്ചത് .രക്ഷാ ദൗത്യത്തിന്റെ ആദ്യ ദിനത്തില്‍ ദുബായ്, അബുദാബി, റിയാദ് എന്നിവിടങ്ങളില്‍ കുടുങ്ങിപോയ 3080 പൗരന്മാരെയാണ് പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടുവന്നത് .

പതിമൂന്നോളം കുവൈത്ത് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകളും പതിനഞ്ചോളം ജസീറ എയര്‍വെയ്‌സ് ഫ്‌ളൈറ്റുകളുമാണ് ഇന്ന് സര്‍വീസ് നടത്തിയത്. രണ്ടാം ദിനത്തില്‍ കെയ്‌റോ , ലണ്ടന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നായി 3970 സ്വദേശികളെ തിരികെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . à´µà´¿à´¦àµ‡à´¶ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന നാല്‍പ്പതിനായിരം സ്വദേശികളെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിനു ഇന്നലെ മുതലാണു കുവൈത്ത് എയര്‍ വെയ്‌സ്, അല്‍ ജസീറ വിമാനങ്ങള്‍ പുറപ്പെട്ടത്.. അഞ്ചു ഘട്ടങ്ങളിലായി നടുക്കുന്ന ഒഴിപ്പിക്കല്‍ നടപടി മെയ് ഏഴുവരെ നീണ്ടു നില്‍ക്കും.

Related News