Loading ...

Home cinema

ടോം ആന്റ് ജെറി സംവിധായകന്‍ യൂജിന്‍ മെറില്‍ ഡീച്ച്‌ അന്തരിച്ചു

പ്രാഗ്: ടോം ആന്റ് ജെറി സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ യൂജിന്‍ മെറില്‍ ഡീച്ച്‌ (95) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് പ്രാഗിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ചായിരുന്നു മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.ടോം ആന്റ് ജെറി സീരിസിലെ 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഡീച്ചാണ്. പോപേയ് ദി സെയിലര്‍ സീരിസിലെ ഏതാനും ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.1924ല്‍ ഷിക്കാഗോയിലായിരുന്നു യൂജീന്‍ മെറില്‍ ജനിച്ചത്. വ്യോമസേനയില്‍ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത്.

Related News