Loading ...

Home health

രോഗങ്ങള്‍ പ്രതിരോധിക്കാം;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനല്‍ക്കാലം എത്തുന്നു. അതിനൊപ്പം രോഗങ്ങളും. ചൂടുകുരു, ചര്‍മ്മത്തിലുണ്ടാകുന്ന ചുവപ്പ് എന്നിവയില്‍ തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ രോഗങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.

ചര്‍മ്മരോഗങ്ങള്‍

* കൂടുതല്‍ നേരം വെയില്‍ കൊള്ളുമ്ബോള്‍ തൊലിപ്പുറം ചുവക്കുക, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊലി കൂടുതല്‍ പൊള്ളുമ്ബോള്‍, കുമിളകള്‍ വരുകയും തൊലി അടര്‍ന്നുമാറുകയും ചെയ്യാം. പനി, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതല്‍ വിയര്‍ക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം.

* കഴിയുന്നതും കാഠിന്യമുള്ള വെയില്‍ കൊള്ളരുത്. സണ്‍സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടു തവണ കുളിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

സൂര്യാഘാതം

* കൂടുതല്‍ സമയം തീവ്രതയേറിയ വെയില്‍ കൊള്ളുമ്ബോള്‍, ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് സൂര്യാഘാതം മൂലമാകാം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക.

* പകല്‍ പതിനൊന്നു മുതല്‍ നാലു മണി വരെയുള്ള സമയത്ത് വെയില്‍ കൊള്ളരുത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിച്ച്‌ നിര്‍ജ്ജലീകരണം തടയാം.

ചിക്കന്‍പോക്‌സ്, മീസില്‍സ്

* പനി, ശരീരത്തില്‍ കുമിളകള്‍, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗി ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും രോഗാണു അന്തരീക്ഷത്തില്‍ എത്തുകയും അത് മറ്റുള്ളവര്‍ക്ക് പകരുകയും ചെയ്യുന്നു.

* ചിക്കന്‍പോക്‌സ്, എംഎംആര്‍ വാക്‌സിനുകള്‍ എടുക്കാം. അസുഖം പിടിപെട്ടാല്‍ വൈദ്യസഹായം തേടുക. പഴങ്ങള്‍, വെള്ളം എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ദേഹശുദ്ധിയില്‍ ശ്രദ്ധിക്കുക.

വയറിളക്കം, മഞ്ഞപ്പിത്തം

* വൃത്തിഹീനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ വരാം.

* ശുദ്ധജലം ഉപയോഗിക്കുക. പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുമ്ബ് കഴിക്കുക. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി, വീടുകളില്‍ ഭക്ഷണം പാകം ചെയ്തുകഴിക്കുക, വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒആര്‍എസ് എന്നിവ കുടിച്ച്‌ നിര്‍ജ്ജലീകരണം തടയാം.

നേത്രരോഗങ്ങള്‍

രോഗിയുടെ സ്രവങ്ങള്‍ കൈയില്‍ പറ്റുകയും പിന്നീട് കൈയില്‍ നിന്ന് കണ്ണുകളില്‍ എത്തുകയും ചെയ്യുമ്ബോഴാണ് ചെങ്കണ്ണ് പകരുന്നത്. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നത് ചെങ്കണ്ണിനെ പ്രതിരോധിക്കും.

Related News