Loading ...

Home health

ഡെങ്കിപ്പനിക്ക് സാധ്യത: മുന്‍കരുതല്‍ സ്വീകരിക്കണം

കൊറോണയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്കും സാധ്യത. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പത്തനംതിട്ട മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. മഴ ഇടവിട്ട് പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ട്. വീടിനും ചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ പാളകള്‍, കൊക്കോ തൊണ്ടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനും അവയില്‍ കൊതുക് മുട്ടയിടാനുമുള്ള സാധ്യതയുണ്ട്.കൂടാതെ വീട്ടിലെ റെഫ്രിജറേറ്ററിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെള്ളത്തിലും കൊതുക് പെരുകാം.കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. വീട്ടാവശ്യത്തിനു വെള്ളംവച്ചിരിക്കുന്നവര്‍ പാത്രങ്ങളുടെ ഉള്‍വശം ഉരച്ചുകഴുകുകയും കൊതുക് കടക്കാത്ത വിധം സൂക്ഷിക്കുകയും വേണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ, ആരോഗ്യകേന്ദ്രങ്ങളെയോ വിവരം അറിയിക്കണം.

Related News