Loading ...

Home cinema

ആടുജീവിതം മാത്രമല്ല, ലോക്ഡൗണില്‍ ചിത്രീകരണം പുരോഗമിച്ച്‌ മറ്റൊരു മലയാള സിനിമയും

നവാഗതനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന മലയാള സിനിമയുടെ ചിത്രീകരണം ആഫ്രിക്കയില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച്‌ 5നാണ് ചിത്രീകരണം ആരംഭിച്ചത്. അമിത് ചക്കാലക്കല്‍, ഗ്രിഗറി ജേക്കബ്, അഞ്ജലി നായര്‍, ദിലീഷ് പോത്തനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ അവസാനത്തോടെ ചിത്രീകരണം അവസാനിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിലെ അഞ്ജലിയുടെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. താന്‍ നാട്ടിലേക്കു പോരുകയായി എന്ന് കഴിഞ്ഞ നാലിന് അഞ്ജലി ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. കൊറോണ വൈറസ് എത്തിപ്പെടാത്ത ഒരു പ്രവിശ്യയിലാണ് ചിത്രീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത സ്ഥലമാണ് ജിബൂട്ടി.

Related News