Loading ...

Home health

കൊറോണ: രാജ്യത്ത് മരിച്ചവരില്‍ 63 ശതമാനവും 60 വയസിന് മുകളിലുള്ളവര്‍, രോഗബാധിതരില്‍ 24 ശതമാനവും സ്ത്രീകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരില്‍ 63 ശതമാനം പേരും അറുപത് വയസിനു മുകളിലുള്ളവരാണെന്ന് കണക്കുകള്‍. ഇതുവരെ 109 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 67 പേരും 60 വയസിന് മുകളിലുള്ളവരാണ്. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ക്രോഡീകരിച്ച്‌ ആരോഗ്യ മന്ത്രാലയമാണ് ഇത് പുറത്തുവിട്ടത്. രാജ്യത്തെ കൊറോണ ബാധിതരില്‍ 42 ശതമാനം പേരും 21 നും 40 നും ഇടയില്‍ പ്രായമുള്ളവരും 33 ശതമാനം പേര്‍ 41 നും 60 വയസിനും ഇടയിലുള്ളവരും 17 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരുമാണെന്നാണ് ആരോഗ്യമന്ത്രാലയതിന്റെ കണക്കുകള്‍. രോഗബാധിതരില്‍ കേവലം ഒമ്ബത് ശതമാനമാണ് 20 വയസില്‍ താഴെയുള്ളവര്‍.

Related News