Loading ...

Home health

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കര്യങ്ങൾ

ഓഫിസിലായാലും വീട്ടിലായാലും നിങ്ങള്‍ ഇപ്പോഴും സമയപരിധി കൃത്യമായി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ ബോധവാന്മാരായിരിക്കണം. ഇപ്പോള്‍ നിലനില്‍ക്കുന്ന ആഗോള ആരോഗ്യ പ്രതിസന്ധി നമ്മില്‍ പലരെയും നമ്മുടെ വീട്ടില്‍ തന്നെ കഴിക്കുവാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, ജോലി നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍, ഭൂരിപക്ഷം ആളുകളും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഇപ്പോള്‍, എല്ലാ ദിവസവും രാവിലെ ഉണര്‍ന്ന് ഓഫീസിലേക്ക് പോകുന്നതിന് പകരം വീട്ടില്‍ തന്നെ ലാപ്‌ടോപ്പിന് മുന്നില്‍ ഇരിന്നുകൊണ്ട് ജോലി ചെയ്യുക എന്നതാണ് നമ്മളില്‍ പലരും ചെയ്യുന്നത്. നിങ്ങള്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നതെങ്കില്‍, ഈ കാര്യത്തില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണ്.വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ബോധവാന്മാരായിരിക്കണം. നിങ്ങള്‍ക്ക് എവിടെയും പോകേണ്ടതില്ല എന്നുവച്ച്‌, നിങ്ങള്‍ വൈകി ഉറങ്ങുകയും ഉറക്കചക്രത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യണമെന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല ഈ സമയത്ത് നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില അടിസ്ഥാന കാര്യങ്ങള്‍ ഇവിടെയുണ്ട് : * നിങ്ങള്‍ ജോലിക്കായി ലോഗിന്‍ ചെയ്യുമ്ബോള്‍, നിങ്ങളുടെ മാനേജരോടും സഹപ്രവര്‍ത്തകരോടും ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങള്‍ ജോലി ചെയ്യുകയാണ് എന്നും നിങ്ങള്‍ അവര്‍ക്കായി ലഭ്യമാണെന്നും അവരെ അറിയിക്കുന്നതിനാണിത്. * നിങ്ങള്‍ക്ക്‌ ജോലി ചെയ്യുവാന്‍ വീട്ടില്‍ സ്വസ്ഥമായ ശരിയായ സ്ഥലമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് വൃത്തിയുള്ളതാണ് എന്ന് ഉറപ്പാക്കുക, കാരണം ശുചിത്വമുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നത് ആസ്വദിക്കാന്‍ ആരും ആഗ്രഹിക്കുന്നു. * പതിവായി ഇടവേളകള്‍ എടുക്കാന്‍ മറക്കരുത്. നിങ്ങള്‍ വീട്ടിലാണെങ്കിലും നിങ്ങള്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം ഓര്‍മ്മിക്കുക. നിങ്ങള്‍ ഓഫീസില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതുപോലെ, നിങ്ങളുടെ കംപ്യൂട്ടറിന്റെ മുന്‍പില്‍ നിന്ന് അല്പനേരം ഇടവേള എടുത്ത്, പകരം നിങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നത് പോലെയുള്ള മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. * ടിവി കാണരുത്; അത് ഒരു വലിയ ശ്രദ്ധ തിരിക്കലാകാം. * നിങ്ങള്‍ ഒരു ഇടവേള എടുക്കുമ്ബോള്‍, ഭക്ഷണ സമയങ്ങളെയും ബഹുമാനിക്കാന്‍ ഓര്‍മ്മിക്കുക. ഭക്ഷണം കഴിക്കാതിരിക്കരുത്. ജോലി ചെയ്യുന്ന സ്ഥലം മാറിയതുമായി പൊരുത്തപ്പെടാന്‍ കുറച്ച്‌ സമയമെടുക്കും. എന്നാല്‍ ആ സമയത്ത്, നിങ്ങള്‍ എന്ത്, എത്ര കഴിക്കുന്നു എന്നതിനെക്കുറിച്ച്‌ ബോധമുള്ളവരായിരിക്കണം. * അമിതമായി ഭക്ഷണം കഴിക്കരുത്. നേരത്തെ സൂചിപ്പിച്ചതുപോലെ, നിങ്ങളുടെ ശരീരത്തെ ബഹുമാനിക്കണം. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളില്‍ നിന്നും ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. * ധാരാളം വെള്ളം കുടിക്കുക. സ്വയം ജലാംശം നിലനിര്‍ത്തുന്നതാണ് നല്ല ആരോഗ്യത്തിന്റെ താക്കോല്‍. അതുപോലെ, നിങ്ങളുടെ ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ അധികം നടക്കുകയോ വ്യായാമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല എന്ന കാര്യം കണക്കിലെടുക്കുമ്ബോള്‍ ആളുകള്‍ക്ക് ദാഹം കുറയുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും വെള്ളം കുടിക്കുക എന്നത് നിര്‍ബന്ധമാണ്. ഭക്ഷണം പോലെ, ഇതും ഒഴിവാക്കരുത്. *നിങ്ങളുടെ ഉല്‍‌പാദനക്ഷമതയുള്ള സമയം കണ്ടെത്തുക, ആ സമയങ്ങളില്‍ നിങ്ങളുടെ പരമാവധി കഴിവിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കുക. നേരത്തെ ഉണര്‍ന്ന് ജോലി ആരംഭിക്കുന്നത് ആണ് നിങ്ങളുടെ ശീലമെങ്കില്‍, അതനുസരിച്ച്‌ ഒരു സമയക്രമം തയ്യാറാക്കുക. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് ശരിയായ അല്ലെങ്കില്‍ തെറ്റായ മാര്‍ഗ്ഗമില്ലെന്ന് ഓര്‍മ്മിക്കുക. സൗകര്യപ്രദമായ തൊഴില്‍ സാഹചര്യങ്ങളില്‍ നിങ്ങള്‍ നല്ല കാര്യക്ഷമത കൈവരിക്കണം എന്നത് മിക്ക സ്ഥാപനങ്ങളും ആഗ്രഹിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഉല്‍‌പാദനക്ഷമത എങ്ങനെ മെച്ചപ്പെടുത്താം, ഇത്തരം ശ്രമകരമായ സമയങ്ങളില്‍ നിങ്ങള്‍ നല്ല ആരോഗ്യത്തോടെ എങ്ങനെ തുടരുന്നു എന്നതെല്ലാം നിങ്ങളുടെ കൈകളില്‍ ആണെന്ന കാര്യം ഓര്‍ക്കുക.

Related News