Loading ...

Home Music

സംഗീതം എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാര്‍; കൊറോണ ഭീതിയിലും അവര്‍ പാട്ടു പാടുന്നു, സംഗീത ഉപകരണങ്ങള്‍ വായിക്കുന്നു

റോം: ലോകത്ത് മഹാമാരിയായി കൊറോണ വൈറസ് പിടി മുറുകിയപ്പോള്‍ നിരവധി പേരാണ് ഇറ്റലിയില്‍ മരിച്ചത്. എന്നാല്‍ സംഗീതം എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാര്‍. കടുത്ത ആശങ്കകള്‍ക്കിടയിലും സംഗീതത്തിലൂടെ ആശ്വാസം കണ്ടെത്തുകയാണ് അവര്‍. പാട്ടുപാടിയും സംഗീത ഉപകരണങ്ങള്‍ വായിച്ചും അവര്‍ കൊറോണയെ തോല്‍പിക്കാനുള്ള തയാറെടുപ്പിലാണ്. ബാല്‍ക്കണിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദിസൂചകമായി കൈയടിക്കുന്ന ഇറ്റലിക്കാര്‍. ഇതിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച രാജ്യമായി ഇറ്റലി മാറി. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ ഇപ്പോള്‍ ഇറ്റലിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി ചൈനയില്‍ 3245 പേരാണ് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. അതേസമയം, ഇറ്റലിയില്‍ ഇന്ന് മാത്രം മരിച്ചത് 427 പേരാണ്. ഇതോടെ, ഇറ്റലിലെ ആകെ മരണസംഖ്യ 3405 ആയി. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ പുതിയതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഗണ്യമായി കുറക്കാന്‍ ചൈനക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയെ പോലും വെല്ലുന്ന മരണ നിരക്ക് ഉണ്ടായിട്ടും പടര്‍ന്ന് പിടിക്കുന്ന വൈറസിന് മുന്നില്‍ പകച്ച്‌ നില്‍ക്കുകയാണ് ഇറ്റലി.

Related News