Loading ...

Home cinema

'പീറ്റര്‍ റാബിറ്റ് 2'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഹോളിവുഡ് ചിത്രം പീറ്റര്‍ റാബിറ്റ് 2 ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വില്‍ ഗ്ലക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ 3 ഡി ലൈവ് ആക്ഷന്‍ കമ്ബ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി ചിത്രം കൂടിയാണിത്. പാട്രിക് ബര്‍ലിയും ഗ്ലക്കും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ബിയാട്രിക്സ് പോട്ടര്‍ സൃഷ്ടിച്ച പീറ്റര്‍ റാബിറ്റിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2018 ലെ പീറ്റര്‍ റാബിറ്റിന്റെ തുടര്‍ച്ചയാണ്. ടൈറ്റില്‍ കഥാപാത്രത്തിനായി ജെയിംസ് കോര്‍ഡന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. റോസ് ബൈര്‍ണ്‍, ഡൊംനാല്‍ ഗ്ലീസണ്‍, ഡേവിഡ് ഒയ്‌ലോവൊ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Related News