Loading ...

Home Gulf

യുഎഇയില്‍ താമസവിസക്കാര്‍ക്ക് പ്രവേശനമില്ല

ദുബായ്: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി യുഎഇ. താമസവിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. അതേസമയം അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഈ വിലക്ക് എല്ലാത്തരം വിസക്കാര്‍ക്കും ബാധകമാണെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. നിലവില്‍ താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച്‌ വിലക്ക് കാലാവധി നീട്ടിയേക്കും എന്ന സൂചനയും ഭരണകൂടം നല്‍കുന്നുണ്ട്. അതേസമം, നേരത്തെ സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. കൊറോണ വൈറസ് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം പടരുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യക്കാരും ഇത്തരത്തില്‍ വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News