Loading ...

Home charity

അന്ന് വല്യച്ഛന്റെ കൊലപാതകി,​ ജയിലില്‍ നിന്നിറങ്ങി നേരെ പോയത് പൊലീസുകാരന്റെ മകള്‍ക്ക് പുതുജീവനേകാന്‍: അരുംകൊലയിലെ പാപക്കറ മായ്ച്ച്‌ സുകുമാരന്‍

കൊല്ലം: ഇരുവൃക്കകളും തകരാറിലായി 19-ാം വയസില്‍ ജീവിതം കൈവിട്ടുപോയെന്ന് മനസു കൊണ്ടുറപ്പിച്ചപ്പോഴാണ് പ്രിന്‍സിയെ തേടി à´† വിവരമെത്തിയത്. ' ഓപ്പറേഷന്‍ നടക്കും. വൃക്ക നല്‍കാന്‍ ഒരാള്‍ തയ്യാറാണ്, ആള് കൊലക്കേസ് പ്രതിയാണ്'. ഉള്ളില്‍ അലയടിച്ച ആശ്വാസത്തിനൊപ്പം ആശങ്കയും തലപൊക്കി. പൊലീസുകാരന്റെ മകള്‍ക്ക് മാറ്റിവയ്ക്കുന്നത് കൊലക്കേസ് പ്രതിയുടെ വൃക്കയോ?​ വൃക്കദാനം വഴിതുറന്നത് ആത്മബന്ധത്തിന്റെ പുതിയൊരു അദ്ധ്യായത്തിനാണ്. 'മിക്ക ദിവസങ്ങളിലും ഞങ്ങള്‍ ഫോണില്‍ സംസാരിക്കും. ഒരിക്കല്‍ കൊല്ലത്ത് വച്ച്‌ കണ്ടു. à´† വലിയ മനുഷ്യന്‍ എന്റെ അച്ഛന്റെ സ്ഥാനത്താണ് ' - 24 കാരിയായ പ്രിന്‍സിയുടെ വാക്കുകളില്‍ സ്നേഹത്തിര. കൊല്ലം വടക്കേവിള ശ്രീനഗര്‍ 80, പ്രിന്‍സിഭവനില്‍ പൊലീസില്‍ നിന്ന് സ്വയം വിരമിച്ച തങ്കച്ചന്റെയും പരേതയായ പ്രസന്നയുടെയും രണ്ട് മക്കളില്‍ മൂത്തതാണ് പ്രിന്‍സി. ഒരുനിമിഷത്തെ പ്രകോപനത്തില്‍ ഉറ്റബന്ധുവിന്റെ ജീവനെടുക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തം. അതായിരുന്നു പട്ടാമ്പി  പള്ളിപ്രം പുള്ളിത്തടത്തില്‍ ഹൗസില്‍ പി. സുകുമാരനെ (49) സംബന്ധിച്ചിടത്തോളം à´† വൃക്കദാനം. വൃക്ക മാറ്റിവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തീരെ അസ്തമിച്ച അവസ്ഥയിലായിരുന്നു പ്രിന്‍സിയും കുടുംബവും. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ കടബാദ്ധ്യതകളേറി. à´† ചിന്തയില്‍ നീറിക്കഴിയുമ്പോഴാണ് ദൈവദൂതനായി സുകുമാരന്‍ കടന്നുവന്നത്.

  •   മനസറിയാതെ അരുംകൊല 2007 മേയ് 27ന് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പെട്ടെന്നുണ്ടായ വികാര വിക്ഷാഭേത്തില്‍ അച്ഛന്റെ ജ്യേഷ്ഠന്‍ വാസുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് സുകുമാരനെതിരായ കുറ്റം. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് കീഴടങ്ങി. 2010 ഒക്ടോബര്‍ 28ന് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അപ്പീലില്‍ പത്ത് വര്‍ഷമായും പിന്നീട് ഏഴ് വര്‍ഷമായും ശിക്ഷ കുറഞ്ഞു. ജയിലില്‍ വച്ചേ വൃക്കദാനത്തിന് മനസൊരുക്കി. ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അവസരമൊരുങ്ങിയത്. 2018 ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സുകുമാരന്റെ വലത് വൃക്ക പ്രിന്‍സിക്ക് മാറ്റിവച്ചു
  • പുഞ്ചിരിത്തിളക്കം ഓര്‍ക്കാപ്പുറത്ത് ചെയ്ത അരുംകൊലയ്ക്ക് പ്രായശ്ചിത്തം ചെയ്തതോടെ സുകുമാരന്റെ മുഖത്തെ പാപക്കറ മാഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. സിനിമ സെറ്റുകളില്‍ ജോലിക്ക് പോകുന്നതിനു പുറമേ വെല്‍ഡിംഗിനും വാര്‍ക്കപ്പണിക്കും പോകും. ജീവിതസഖിയായ സുമിതയ്ക്കും മകന്‍ അമല്‍സാനിനുമൊപ്പം സ്വസ്ഥ ജീവിതം. പ്രിന്‍സിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്താല്‍ വീട് ലഭിച്ചു. കൈവിട്ടുപോയ ജീവിതം തിരികെപ്പിടിച്ച സന്തോഷത്തിലാണ് ഇരുവരും.




Related News