Loading ...

Home Gulf

ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ​ന​യം: അ​ടി​യ​ന്ത​ര​ഘ​ട്ടം നേ​രി​ടാ​ന്‍ ഭ​ക്ഷ്യ​മേ​ഖ​ല സ​ജ്ജം

ദോ​ഹ: രാ​ജ്യം നി​ല​വി​ല്‍​ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ​ന​യം​മൂ​ലം ഏ​ത്​  അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍​പോ​ലും രാ​ജ്യ​ത്ത്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യം. കോ​വി​ഡ്-19 രോ​ഗ​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലും ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇ​തു​മൂ​ലം ക​ഴി​യു​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം അ​ഗ്രി​ക​ള്‍​ച​ര്‍ ആ​ന്‍​ഡ്​​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ അ​സി​സ്​​റ്റ​ന്‍​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഡോ. ​ഫാ​ലി​ഹ്​ ബി​ന്‍ നാ​സ​ര്‍ ആ​ല്‍​ഥാ​നി പ​റ​യു​ന്നു. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​ഉ​ല്‍​പാ​ദ​നം കൂ​ട്ടു​ക, സ്വ​യം​പ​ര്യാ​പ്​​ത കൈ​വ​രി​ക്കു​ക, ഏ​ത്​ അ​വ​സ​ര​ത്തി​ലും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ക​രു​ത​ല്‍​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക, ഇ​റ​ക്കു​മ​തി ഉ​റ​വി​ട​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളാ​ണ്​ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ​ന​യ​ത്തി​ന്​ പി​ന്നി​ലു​ള്ള​ത്. 2017ല്‍ ​ഉ​പ​രോ​ധ​ത്തി​നു​ശേ​ഷ​മാ​ണ്​ ഇ​ത്​ ആ​സൂ​ത്ര​ണം ചെ​യ്​​ത്​ ന​ട​പ്പാ​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

ഉ​പ​രോ​ധ​ത്തി​നു ​ മുൻമ്പ് ​ ഒ​ന്നോ ര​ണ്ടോ രാ​ജ്യ​ങ്ങ​ളെ​യാ​യി​രു​ന്നു ഖ​ത്ത​ര്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഉ​പ​രോ​ധ​ത്തി​നു​ശേ​ഷം ലോ​ക​ത്തി​ന്റെ  എ​ല്ലാ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ വി​ദേ​ശ​ത്തു​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും നി​ര​വ​ധി വ്യ​ത്യ​സ്​​ത മാ​ര്‍​ഗ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മുൻമ്പ് ​ 80 ശ​ത​മാ​നം പ​ച്ച​ക്ക​റി​ക​ളും എ​ത്തി​യി​രു​ന്ന​ത്​ ഒ​രു രാ​ജ്യ​ത്തി​ല്‍​നി​ന്ന്​ മാ​ത്ര​മാ​യി​രു​ന്നു. 70 ശ​ത​മാ​നം മാം​സ​മാ​ക​​ട്ടെ മ​റ്റൊ​രു  ​രാ​ജ്യ​ത്തി​ല്‍​നി​ന്നു​മാ​യി​രു​ന്നു ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ബ്ര​സീ​ല്‍ അ​ട​ക്ക​മു​ള്ള ഏ​ത്​ രാ​ജ്യ​ത്തു​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലേ​ക്ക്​ മേ​ഖ​ല വൈ​വി​ധ്യ​വ​ത്​​ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. പ്രാ​ദേ​ശി​ക ഉ​ല്‍​പാ​ദ​നം, ഇ​റ​ക്കു​മ​തി, വി​ഭ​വ​ങ്ങ​ളുടെ  ശേ​ഖ​ര​ണം എ​ന്നി​വ​യൊ​ക്കെ മി​ക​ച്ച​രീ​തി​യി​ല്‍ ചെ​യ്യാ​നാ​യി. അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യ ഉ​ല്‍​പ​ന്ന​ങ്ങ​ളുടെ  വ​ന്‍​ശേ​ഖ​ര​മു​ണ്ട്.







Related News