Loading ...

Home cinema

കന്നഡ ചിത്രം 'ദണ്ഡുപാളയ' മലയാളത്തിലേക്ക്

2017ല്‍ റിലീസ് ചെയ്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ കന്നഡ ചിത്രമാണ് 'ദണ്ഡുപാളയ 2'. ചിത്രം ഇപ്പോള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തു എത്തുകയാണ്. ദണ്ടുപാളയം 2 എന്ന പേരിലാകും ചിത്രം എത്തുക. യഥാര്‍ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് എടുത്തത്. കന്നഡയില്‍ വലിയ വിജയം നേടി ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസ രാജുവാണ്.ദണ്ഡുപാല്യയില്‍ നിന്നുള്ള കുപ്രസിദ്ധമായ ഡാക്കോയിറ്റ് സംഘത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2012 ലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ദണ്ഡുപാളയുടെ തുടര്‍ച്ചയാണ്. ചിത്രത്തില്‍ പൂജ ഗാന്ധി ആണ് നായികയായി എത്തിയത്. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ ഉടന്‍ തന്നെ റിലീസ് ചെയ്യും. 80 മര്‍ഡര്‍ കേസുകള്‍, 40 റേപ് കേസുകള്‍ ഇത്തരത്തില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ പ്രവര്‍ത്തികള്‍ ചെയ്തുകൂട്ടിയ ഗുണ്ടാസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Related News