Loading ...

Home charity

യാചന നടത്തി മാനസിക രോഗികളായ അമ്മയേയും സഹോദരിയേയും നോക്കി; ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ച്‌ എംകോം റാങ്കോടെ പാസായി ; സൂര്യന്റെ കഥ

ഗാ​ന്ധി​ന​ഗ​ര്‍ : സൂ​ര്യ സ്വാ​മി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് നേ​രി​ല്‍ കാ​ണാ​ന്‍ മാ​താ​വ് രാ​ജേ​ശ്വ​രി​യും സ​ഹോ​ദ​രി ല​ക്ഷ്മി​യും എ​ത്തും. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വൈ​ദ്യു​തി​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ - ഒ​റ്റ​മു​റി വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സൂ​ര്യ സ്വാ​മി​യു​ടെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ സു​ധീ​ര്‍ ബാ​ബു ഇ​യാ​ള്‍​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ കീ​ഴി​ല്‍ അ​ക്കൗ​ണ്ടിം​ഗ് ക്ലാ​ര്‍​ക്കാ​യി ജോ​ലി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വാ​തു​ക്ക​ലി​ലെ ഒ​രു ട്യൂ​ട്ടോ​റി​യ​ല്‍ കോ​ള​ജി​ലെ കൊ​മേ​ഴ്സ് അ​ധ്യാ​പി​ക​യാ​യി​രു​ന്ന രാ​ജേ​ശ്വ​രി സ്വ​ര്‍​ണ പ​ണി​ക്കാ​ര​ന്‍ വ​ര​ദ​ന്‍ എ​ന്ന​യാ​ളെ പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ചു. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍ ഉ​പേ​ക്ഷി​ച്ചു. തു​ട​ര്‍​ന്ന് തി​രു​ന​ക്ക​ര ക്ഷേ​ത്ര​സ​മീ​പ​ത്ത് ന​ഗ​ര​ത്തി​ലെ അ​ഴുക്കു​ചാ​ല്‍ ക​ട​ന്നു പോ​കു​ന്ന ഓ​ട​യ്ക്ക് സ​മീ​പ​ത്ത് ഒ​രു ഷെ​ഡ് നി​ര്‍​മി​ച്ചു കു​ടും​ബ ജീ​വി​തം ആ​രം​ഭി​ച്ചു. അ​തി​നി​ടെ ര​ണ്ടു കു​ട്ടി​ക​ള്‍ ജ​നി​ച്ചു സൂ​ര്യ സ്വാ​മി​യും ല​ക്ഷ്മി​യും. സൂ​ര്യ പ​ഠി​ക്കാ​ന്‍ മി​ടു​ക്ക​നാ​യി​രു​ന്നു. സ്വാ​മി​യു​ടെ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ല്‍ രാ​ജേ​ശ്വ​രി മാ​ന​സി​ക രോ​ഗി​യാ​യി മാ​റി. പി​ന്നാ​ലെ സ​ഹോ​ദ​രി ല​ക്ഷ്മി​ക്കും രോ​ഗം പി​ടി​പെ​ട്ടു. ഇ​തോ​ടെ ഭ​ര്‍​ത്താ​വ് വ​ര​ദ​ന്‍ വീ​ട്ടി​ല്‍ എ​ത്തു​ന്ന​തു വ​ല്ല​പ്പോ​ഴു​മാ​യി ഇ​തോ​ടെ ഒ​രു നേ​ര​ത്തേ ആ​ഹാ​രം പോ​ലും നി​ര്‍​വാ​ഹ​മി​ല്ലാ​താ​യി. പീ​ന്നി​ട് സൂ​ര്യ സ്വാ​മി യാ​ച​ന ന​ട​ത്തി​യാ​ണ് മാ​താ​വി​നേ​യും സ​ഹോ​ദ​രി​യേ​യും സ​ഹാ​യി​ച്ചി​രു​ന്ന​ത്. ഹൈ​സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് സൂ​ര്യ​യു​ടെ ദ​യ​നീ​യ സ്ഥി​തി അ​റി​ഞ്ഞ​തോ​ടെ വ​സ്ത്ര​ങ്ങ​ളും പ​ഠി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും അ​ധി​കൃ​ത​ര്‍ ഒ​രു​ക്കി ന​ല്‍​കി. പി​ന്നീ​ട് മാ​താ​വി​നേ​യും സ​ഹോ​ദ​രി​യേ​യും തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റ​ത്തു​ള്ള മാ​ന​സി​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ര​ണ്ട് വ​ര്‍​ഷം പി​ന്നി​ട്ട​പ്പോ​ള്‍ പി​താ​വി​നും മാ​ന​സി​ക രോ​ഗം പി​ടി​പെ​ടു​ക​യും അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി സൂ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. പി​ന്നീ​ട് പി​താ​വി​നെ പാ​ലാ​യി​ലെ സ്ഥാ​പ​ന​ത്തി​ലാ​ക്കി. നാ​ട്ടു​കാ​രു​ടെ പ​ല വി​ധ​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും ക​ളി​യാ​ക്കു​ക​ളും കേ​ട്ട സൂ​ര്യ സ്വാ​മി പ​ല​രു​ടെ​യും സ​ഹാ​യ​ത്താ​ല്‍ പ​ഠ​നം തു​ട​ര്‍​ന്നു. എം ​കോം ഫ​സ്റ്റ് റാ​ങ്കോ​ടെ പാ​സാ​യെ​ങ്കി​ലും തൊ​ഴി​ല്‍ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടി. ഇ​തി​നി​ട​യി​ല്‍ 2005 ജൂ​ണ്‍ ആ​റി​ന് രാ​ജേ​ശ്വ​രി​യും, 2010 ന​വം​ബ​ര്‍ 18 ന് ​ല​ക്ഷ​മി​യും ആ​ര്‍​പ്പു​ക്ക​ര വി​ല്ലൂ​ന്നി​യി​ലു​ള്ള ന​വ​ജീ​വ​നി​ലെ​ത്തി​ച്ചു. പ​ഠ​ന​ത്തി​നി​ടെ മാ​താ​വി​നേ​യും സ​ഹോ​ദ​രി​യേ​യും കാ​ണു​ന്ന​തി​ന് സൂ​ര്യ ന​വ​ജീ​വ​നി​ലെ​ത്തി​യി​രു​ന്നു. സൂ​ര്യ​യ്ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​ത​റി​ഞ്ഞ് രാ​ജേ​ശ്വ​രി​യും, ല​ക്ഷ​മി​യും സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്ന് ട്ര​സ്റ്റി പി.​യു. തോ​മ​സ് പ​റ​ഞ്ഞു. സൂ​ര്യ സ്വാ​മി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു കാ​ണാ​ന്‍ രാ​ജേ​ശ്വ​രി​ക്കും ല​ക്ഷ്മി​ക്കും കാ​ത്തി​രി​ക്കു​ക​യാ​ണ്.

Related News