Loading ...

Home cinema

തമിഴ് ചിത്രം ധാരാള പ്രഭു മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും

കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് കോമഡി ചിത്രമാണ് ധാരാള പ്രഭു. ഹാരിഷ്കല്യാണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ടാന്യ ആണ് നായിക. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രം മാര്‍ച്ച്‌ 13ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വിവേകും പ്രധാന വേഷത്തില്‍ എത്തുന്നു. സ്‌ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടൈന്‍മെന്‍റെ ആണ് ചിത്രം നിര്‍മിക്കുന്നത്. സെല്‍വകുമാര്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, കൃപാകരന്‍ എഡിറ്റിംഗ്, കമാല്‍ പ്രൊഡക്ഷന്‍ ഡിസൈനും കൈകാര്യം ചെയ്യുന്നു.

Related News