Loading ...

Home Music

വിഷാദസ്മൃതിയായി മധുരിത ഗായകന്‍ by പി വി ജീജോ

വിരഹത്തിന്റെയും വിഷാദത്തിന്റെയും ഈരടികളുമായി മലയാളിയുടെ ആത്മാവില്‍ മുട്ടിവിളിച്ച പാട്ടുകാരന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍ ജന്മശതാബ്ദിയുടെ നിറവില്‍. കലാലോകം അവഗണിച്ച ഗായകന്റെ ജീവിതഗാനം നിലച്ച് 38വര്‍ഷം പിന്നിടുന്ന വേളയിലാണ് ഞായറാഴ്ച നൂറാംപിറന്നാള്‍ കടന്നുവരുന്നത്.ഈ കലാകാരന് ജന്മനഗരത്തില്‍ ഓര്‍മച്ചിത്രമായി ആകെയുള്ളത് അദ്ദേഹം താമസിച്ച വാടകവീടിനടുത്തുള്ള റോഡിന് നല്‍കിയ പേരായ ഒരു കൈചൂണ്ടിമാത്രമാണ്. അബ്ദുള്‍ഖാദറിനെ ചലച്ചിത്ര-കലാലോകം എന്നോ മറന്നെങ്കിലും ശതാബ്ദി ആഘോഷം സഹൃദയരും കലാസ്വാദകരും ചേര്‍ന്ന് ആഘോഷിക്കുന്നുണ്ട്. കോഴിക്കോട് അബ്ദുള്‍ഖാദര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മലയാളത്തിന്റെ സൈഗാള്‍ എന്നു വിളിപ്പേരുള്ള പാട്ടുകാരന്റെ ഓര്‍മപ്പിറന്നാളാഘോഷം."ഞാന്‍ പാടാനോര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...'എന്ന ഗാനത്തിലൂടെ അബ്ദുള്‍ഖാദര്‍ മലയാളമനസ്സിനെ മധുരിപ്പിച്ചത് അമ്പതുകളിലായിരുന്നു.സംഗീതപ്രതിഭയായ എം എസ് ബാബുരാജിന്റെ ഹാര്‍മോണിയത്തിന്റെ മാന്ത്രിക ലയത്തിന്നകമ്പടിയാല്‍ കേരളത്തിനകത്തും പുറത്തും പാടി നടന്ന വസന്തഗായകനായിരുന്നു അബ്ദുള്‍ഖാദര്‍. ഈ ഗായകന്റെ സിനിമ-നാടക-വിപ്ലവ ഗാനങ്ങളെല്ലാം ആസ്വാദകര്‍ നെഞ്ചേറ്റിയ പാട്ടുകളാണ്. 1951-ല്‍ നവലോകത്തിലൂടെയായിരുന്നു സിനിമാലോകത്ത് ഖാദറിന്റെ പാട്ടരങ്ങേറ്റം. തങ്കക്കിനാക്കള്‍ ഹൃദയേവീശും... എന്ന പാട്ടുമായി. എന്തിനുകവിളില്‍ ബാഷ്പധാര, പാലാഴിയാം നിലാവില്‍, താരകം ഇരുളില്‍ മായുകയോ , നീയെന്തറിയുന്നൂ നീലത്താരമേ, ഇത്രനാളിത്ര നാളീവസന്തം... തുടങ്ങിയ പാട്ടുകള്‍ ആ ഗാനധാരയില്‍ ചിലതാണ്.നവലോകം, നീലക്കുയില്‍, അച്ഛന്‍, തിരമാല, മിന്നാമിനുങ്ങ് തുടങ്ങി ഏഴോളം സിനിമകളിലാണ് പാടിയത്. പുറത്തിറങ്ങാതെപോയ പുള്ളിമാനില്‍' പാടിയചന്ദ്രനുറങ്ങി താരമുറങ്ങി ചന്ദനംചാര്‍ത്തിയ രാവുറങ്ങി; എന്ന പാട്ടും മറക്കാനാവാത്തതാണ്.പാടാന്‍കഴിയാതെ പോയ പാട്ടുകളുടെ പാട്ടുകാരനെന്ന് വിശേഷിപ്പിക്കാവുന്ന അബ്ദുള്‍ഖാദര്‍ കേരളീയന് മറക്കാനാവാത്ത വിപ്ലവഗായകന്‍ കൂടിയാണ്. മലബാറിലാകെ കമ്യൂണിസ്റ്റ്പാര്‍ടിക്കായി പാടി നടന്ന അബ്ദുള്‍ഖാദറിന്റെ ശബ്ദമാണ് അന്ന്് പാര്‍ടി സമ്മേളനവേദികളെ ആവേശഭരിതമാക്കിയിരുന്നത്. ചെറുകാടിന്റെ നമ്മളൊന്നിലെ "പച്ചപ്പനന്തത്തേ പുന്നാരപ്പൂമുത്തേയും', "ഇരുനാഴി മണ്ണിനായുരുകുന്ന കര്‍ഷകരിരുകാലി മേടുകളായിരുന്നു' തുടങ്ങിയ പാട്ടുകളുമായി വിപ്ലവപ്രസ്ഥാനത്തിന്റെ പദചലനത്തിന് പ്രതിബദ്ധതയുടെ രാഗംപകര്‍ന്നു.ലെസ്ലി ആന്‍ഡ്രൂസ് എന്നാണ് അബ്ദുള്‍ഖാദറിന്റെ യഥാര്‍ഥ പേര്. അദ്ദേഹത്തിന്റെ ശബ്ദസൗഭാഗ്യം മക്കളായ നജ്മല്‍ബാബുവിലൂടെയും സത്യജിത്തിലൂടെയും കേരളം കുറച്ചുകാലം അനുഭവിച്ചിരുന്നു. മക്കളായ സുരയ്യയും മോളിയും സീനത്തും ബാപ്പയുടെ സ്നേഹസ്മരണകളുമായി കോഴിക്കോട്ടും പരിസരത്തുമുണ്ട്. കലാകാരനായ നദീം നൗഷാദ് നിര്‍മിച്ച &ഹറൂൗീ;ദേശ്രാഗത്തില്‍ ഒരു ജീവിതംഭഎന്ന ഡോക്യുമെന്ററി മഹാനായ കലാകാരന്റെ ജീവിതം പുതുതലമറുക്ക് പരിചയപ്പെടുത്തുന്ന കലാസൃഷ്ടിയാണ്. ജന്മശതാബ്ദിവര്‍ഷത്തില്‍ ഗായകന്റെ അനുഭവാവിഷ്കാരമായി പാട്ടുകാരന്‍; എന്ന സിനിമ ഒരുക്കാനുള്ള അണിയറപ്രവര്‍ത്തനത്തിലാണ് നൗഷാദ്്

Related News