Loading ...

Home cinema

'മരക്കാര്‍' സിനിമ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജി ; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന്‍റെ റിലീസിംഗ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കേരളാ ഹൈക്കോടതി. ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം . ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും, മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

Related News