Loading ...

Home Gulf

ദുബൈയില്‍ സ്കൈപോഡ് വരുന്നു

ദു​ബൈ: ദു​ബൈ ന​ഗ​ര​ത്തി​ല്‍ അ​ത്യാ​ധു​നി​ക ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ സ്കൈ​പോ​ഡ് ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡ് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി ക​രാ​ര്‍ ഒ​പ്പി​ട്ടു. സ്കൈ​പോ​ഡ് നി​ര്‍മാ​താ​ക്ക​ളാ​യ ബീം​കാ​റു​മാ​യാ​ണ് ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ദു​ബൈ​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​യും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച്‌ 15 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് സ്കൈ​പോ​ഡ് ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​ത്.


ഒ​രു ദി​ശ​യി​ല്‍ മ​ണി​ക്കൂ​റി​ല്‍ 8400 യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​ന്‍ സ്കൈ​പോ​ഡ് സം​വി​ധാ​ന​ത്തി​ന് ക​ഴി​യും. 21 സ്​​റ്റേ​ഷ​നു​ക​ളും ശൃം​ഖ​ല​യി​ലു​ണ്ടാ​കും. ആ​ര്‍.​ടി.​എ ചെ​യ​ര്‍മാ​ന്‍ മ​താ​ര്‍ അ​ല്‍ താ​യ​ര്‍, യു.​കെ ഗ​താ​ഗ​ത​വ​കു​പ്പ് സ​ഹ​മ​ന്ത്രി ക്രി​സ് ഹീ​റ്റ​ന്‍ ഹാ​രി​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്. ദു​ബൈ ആ​ര്‍.​ടി.​എ​ക്കു​വേ​ണ്ടി റെ​യി​ല്‍ ഏ​ജ​ന്‍സി സി.​ഇ.​ഒ അ​ബ്​​ദു​ല്‍ മു​ഹ്സി​ന്‍ ഇ​ബ്രാ​ഹിം യൂ​നി​സ്, ബീം​കാ​ര്‍ റോ​ബി​ന്‍ ബ്രൗ​സ​ല്‍ എ​ന്നി​വ​രാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. 2030ന​കം ദു​ബൈ​യി​ലെ 25 ശ​ത​മാ​നം ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും ഡ്രൈ​വ​റി​ല്ലാ​ത്ത സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​ണ് സ്കൈ​പോ‍ഡ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍.

Related News