Loading ...

Home Gulf

കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 60 ദിനാർ ആക്കുന്നു

കുവൈറ്റ് സിറ്റി> ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 60 ദിനാര്‍ ആക്കുന്നു.ആഭ്യന്തര മന്ത്രി ഷെയ്ക്ക് മുഹമ്മദ് അല്‍ഖാലിദ് അല്‍സബാഹ് യുടേതാണ് തീരുമാനം. കുവൈറ്റില്‍ നടപ്പാക്കുന്ന ഇത്തരത്തിലുള്ള  ആദ്യ തീരുമാനമാണിത്.

കൂടുതല്‍ സമയം ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനംആവശ്യപ്പെടാന്‍ പുതിയ നിയമംഅനുവദിക്കും. 20 വയസ് സ്തികയാത്തവരെയും, 50 വയസ്സ്കഴിഞ്ഞവരെയും വീട്ടു ജോലിക്ക് നിര്‍ത്താന്‍ പാടില്ല. പുതിയ നിയമ പ്രകാരം 4 പേരുള്ള കുടുംബങ്ങള്‍ക്ക് ഒരു ജോലിക്കാരിയെയും, 5മുതല്‍ 8 വരെ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് 2 പേരെയും ജോലിക്ക് നിര്‍ത്താന്‍ അനുവാദമുണ്ടായിരിക്കും. 8 അംഗങ്ങളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് 3 ജോലിക്കാരെ വെക്കാം. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ആനുകൂല്യമായി ജോലി ചെയ്ത ഓരോവര്ഷത്തിനും ഒരു മാസത്തെ ശമ്പളം എന്നകണക്കില്‍ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം അസംബ്ലി പാസ്സാക്കിയ നിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി സമയം ദിവസേന 8 മണിക്കൂര്‍ആക്കിയിരുന്നു. ആഴ്ച്ചയില്‍  ഒരു നിര്‍ബന്ധ അവധിയും. വര്‍ഷത്തില്‍ 30 ദിവസംവേതനത്തോടുള്ള അവധിയും കഴിഞ്ഞവര്‍ഷം പാസ്സാക്കിയ നിയമത്തിലുണ്ട്.

നിലവില്‍ കുവൈറ്റില്‍ വിവിധ രാജ്യക്കാരായ 60000 ഗാര്‍ഹിക തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ പേരും ഏഷ്യന്‍ വംശജരാണ്.

Related News