Loading ...

Home Gulf

യു.എ.ഇയില്‍ പൊതു ഇടങ്ങളില്‍ പരസ്യമോ പോസ്റ്ററോ പതിച്ചാല്‍ നാടുകടത്തലും 30000 ദിര്‍ഹം പിഴയും

ഷാര്‍ജ : യു.എ.ഇയില്‍ കുറ്റങ്ങള്‍ ചെയ്താല്‍ ശിക്ഷ വളരെ കഠിനമാണ്. അതിനാല്‍ ഇവരുടെ മാതൃക പലപ്പോഴും മറ്റ് രാജ്യങ്ങള്‍ മാതൃയാക്കാറുണ്ട്. തലവെട്ടല്‍ മുതല്‍ നാടുകടത്തല്‍ വരെ കഠിനമായ ശിക്ഷകളാണ് തെറ്റ് ചെയ്താല്‍ ലഭിക്കുന്നത്. അത്തരത്തില്‍ യു.എ.ഇയില്‍ പൊതു ഇടങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ നാടുകടത്തലും 30000 ദിര്‍ഹം പിഴയുമാണ് വിധിച്ചിരിക്കുന്നത്. എന്തുചെയാതാല്‍ എന്നല്ലേ, പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ പരസ്യമോ പോസ്റ്ററോ ഒക്കെ പതിച്ചാല്‍ ഇനി കുടുങ്ങും. ഷാര്‍ജയും ദുബായിയുമാണ് അനുമതിയില്ലാതെ പരസ്യം പതിക്കുന്നവരെ നാടുകടത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയത്. നഗര സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പതിക്കുന്നവരെയും സാമൂഹിക മൂല്യങ്ങളെ ബാധിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ശിക്ഷിക്കുമെന്ന മുന്നറിയിപ്പ് അധികാരികള്‍ പുറപ്പെടുവിച്ചു. എല്ലാ പരസ്യങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും, സര്‍ക്കാര്‍ വാഹനങ്ങളിലും, ഫലകങ്ങള്‍ എന്നിവയിലും പരസ്യങ്ങള്‍ പതിക്കുന്നത് കുറ്റകരമാണ്. അതേ സമയം മാധ്യമങ്ങളിലെ പരസ്യങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. പൊതു സ്ഥലങ്ങളായ കളിസ്ഥലങ്ങള്‍, ബീച്ചുകള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രമേ പരസ്യങ്ങള്‍ നിശ്ചിത ഇടങ്ങളില്‍ നല്‍കുവാനാവു. എന്നാല്‍ ചരിത്ര, പൈതൃക മേഖലകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യം പതിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പിഴ ശിക്ഷയാണുള്ളത്, ആയിരം മുതല്‍ 15,000 ദിര്‍ഹമാണ് പിഴ. എന്നാല്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ 30,000 ദിര്‍ഹം വരെ പിഴയീടാക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.മാത്രവുമല്ല പൊതു ഇടങ്ങളില്‍ പരസ്യം നല്‍കുന്നവരെ ആ നമ്ബറില്‍ തിരികെ വിളിച്ച്‌ പോലീസ് ഇവരെ കണ്ടെത്തും.

Related News