Loading ...

Home Gulf

പ്രവാസികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കും; സൗദിയില്‍ നടപടിക്രമങ്ങള്‍ തുടങ്ങി

റിയാദ്: പ്രവാസി തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ലളിതമാക്കാന്‍ സൗദി ഒരുങ്ങുന്നു. ഇതുസംബന്ധിച്ച്‌ തൊഴില്‍ മന്ത്രാലയം മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ തുടങ്ങി. തൊഴില്‍ മാറുന്നത് സംബന്ധിച്ച്‌ വിദേശ തൊഴിലാളികള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്യം നല്‍കാനാണ് സൗദി തയ്യാറെടുക്കുന്നത്. സ്വകാര്യകമ്ബനി പ്രതിനിധികളുമായാണ് തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തിയത്. പ്രവാസി തൊഴിലാളികളുടെ തൊഴില്‍ മാറ്റം, റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ് എന്നിവ കൂടുതല്‍ ലളിതമാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

പ്രത്യേക വൈദഗ്ദ്ധ്യം വേണ്ട തൊഴില്‍രംഗത്തേക്ക് മികച്ചവരെ എത്തിക്കുന്നതിനും അതുവഴി തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സ്പോണ്‍ഷര്‍ഷിപ്പ് വ്യവസ്ഥകള്‍ ലളിതമാക്കുന്നതിലൂടെ സൗദിയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്ബോള്‍ തൊഴില്‍ മാറ്റം അനുവദിക്കുക, നിശ്ചിത കാലം കഴിയണമെന്ന വ്യവസ്ഥയില്ലാതെ തൊഴില്‍മാറ്റം അനുവദിക്കുക എന്നീ കാര്യങ്ങളാണ് പരിഗണിക്കുന്നത്.

ഏത് തൊഴില്‍ മേഖലയിലും റീ-എന്‍ട്രി അനുവദിക്കുക, നിശ്ചിത പ്രൊഫഷനുകളില്‍പ്പെട്ടവര്‍ക്കു റീ-എന്‍ട്രി സ്വാതന്ത്ര്യം പരിമിതപ്പെടുത്തുക എന്നിവയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. റീ-എന്‍ട്രി വിസയില്‍ സ്വദേശത്തുപോയി തിരിച്ചുവരാത്ത പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചുവരുന്നതും പരിഗണിക്കുന്നുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യം നല്‍കി, ഈ മേഖലയില്‍ സൌദിയ്ക്കുള്ള സല്‍പ്പേര് മെച്ചപ്പെടുത്തുകയാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Related News