Loading ...

Home cinema

മലയാള സിനിമയില്‍ ആദ്യമായി ഒരു 'പൂവന്‍കോഴി' നായകനായി എത്തുന്നു

പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി എത്തുന്നു. ചിത്രീകരണം ആരംഭിച്ച 'നേര്‍ച്ചപൂവന്‍' എന്ന ചിത്രത്തിലാണ് വ്യത്യസ്തമായി പൂവന്‍കോഴി നായകനാകുന്നത്. ചിത്രത്തിന്റെ ഒരു ചിത്രകഥയുടെ പ്രതീതി നല്‍കുന്ന മനോഹരമായ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റടുത്തിരുന്നു. മലര്‍ സിനിമാസും ജോ &ടിജു സിനിമാസും ഒന്നിച്ച്‌ നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 'നേര്‍ച്ചപൂവനി'ല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്.

Related News