Loading ...

Home health

വേനല്‍ക്കാലമാണ്; അല്പം ശ്രദ്ധിച്ചോളൂ

വേനല്‍ക്കാലത്ത് ഉണ്ടാകുന്ന അസുഖങ്ങളില്‍ ചുടുകുരു, ചര്‍മ്മത്തിലുണ്ടാകുന്ന ചുവപ്പ് എന്നിവയില്‍ തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയവയുടെ നീണ്ട നിര തന്നെയുണ്ട്. കൂടുതല്‍ നേരം വെയില്‍ കൊള്ളുമ്ബോള്‍ തൊലിപ്പുറം ചുവക്കുക, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊലി കൂടുതല്‍ പൊള്ളുമ്ബോള്‍ കുമിളകള്‍ വരുകയും തൊലി അടര്‍ന്നുമാറുകയും ചെയ്യാം. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതല്‍ വിയര്‍ക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം.. കഴിയുന്നതും കാഠിന്യമുള്ള വെയില്‍ കൊള്ളാതെ സൂക്ഷിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സൂര്യാഘാതംഏറെനേരം തീവ്രതയേറിയ വെയില്‍ കൊള്ളുമ്ബോള്‍ ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് സൂര്യാഘാതം മൂലമാകാം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക., പകല്‍ പതിനൊന്നു മുതല്‍ നാല് മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിച്ച്‌ നിര്‍ജലീകരണം തടയണം. അസുഖം പിടിപെട്ടാല്‍ വൈദ്യസഹായം തേടുക, പഴങ്ങള്‍, വെള്ളം എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക, ദേഹശുദ്ധിയില്‍ ശ്രദ്ധിക്കുക.വയറിളക്കം, മഞ്ഞപ്പിത്തംവൃത്തിഹീനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ വരാം.ശുദ്ധജലം ഉപയോഗിക്കുക, പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുന്‍പ് ഭക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഒ.ആര്‍.എസ് എന്നിവ ഉപയോഗിച്ച്‌ നിര്‍ജലീകരണം തടയുക. കണ്ണുദീനങ്ങള്‍രോഗിയുടെ സ്രവങ്ങള്‍ കൈയില്‍ പറ്റുകയും പിന്നീട് കൈയില്‍ നിന്ന് കണ്ണുകളില്‍ എത്തുകയും ചെയ്യുമ്ബോഴാണ് ചെങ്കണ്ണ് പകരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.

Related News