Loading ...

Home cinema

അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു; നായകനായി ഹര്‍ഷവര്‍ദ്ധന്‍

ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിമാന താരമാണ് അഭിനവ് ബിന്ദ്ര. താരത്തിന്റെ ജീവിതം സിനിമയാകുന്ന വാര്‍ത്തകള്‍ നമ്മള്‍ എല്ലാവരും അറിഞ്ഞിരുന്നു. ഇപ്പോളിതാ അഭിനവ് ബിന്ദ്രയുടെ കഥാപാത്രമായി അഭിനയിക്കുന്നത് ഹര്‍ഷവര്‍ദ്ധന്‍ ആണെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. അനില്‍ കപൂറിന്റെ മകനാണ് ഹര്‍ഷവര്‍ദ്ധന്‍. തന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ അഭിനവ് ബിന്ദ്രയായി അഭിനയിക്കുകയാണെന്ന വിവരം അനില്‍ കപൂറും പറഞ്ഞിരുന്നു. കൂടാതെ അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂറും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അനില്‍ കപൂര്‍ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ഹര്‍ഷവര്‍ദ്ധനും അഭിനവ് ബിന്ദ്രയ്‌ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്.

Related News