Loading ...

Home Gulf

യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു

ദുബായ്:യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍  à´•àµŠà´±àµ‹à´£  സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related News