Loading ...

Home cinema

അമലാ പോള്‍ ചിത്രം 'അതോ അന്ത പറവൈ പോലെ'യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അമലാ പോള്‍ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും.കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Related News