Loading ...

Home Gulf

ലോകത്തിലെ ഏറ്റവും വലിയ ത്രി ഡി പ്രിന്റഡ് ബില്‍ഡിങ് ദുബൈയില്‍ തുറന്നു

ലോകത്തിലെ ഏറ്റവും വലിയ ത്രി ഡി പ്രിന്റഡ് ബില്‍ഡിങ് ദുബൈയില്‍ തുറന്നു. രണ്ട് നിലകളിലായി ത്രി ഡി പ്രിന്റര്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഓഫിസ് കെട്ടിടമാണ് പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നത്. 31 അടി നീളത്തില്‍ 6,900 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ ജെനറല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഫങ്ഷന്റെ ഓഫിസ് ആവും പ്രവര്‍ത്തിക്കുക. ബോസ്റ്റണിലെ കണ്‍സ്ട്രക്ഷന്‍ കമ്ബനിയും 3ഡി വീടുകളുടെ നിര്‍മ്മാണത്തിലൂടെ ആഗോളപ്രശസ്തി നേടിയ എപ്പിസ് കോര്‍ കമ്ബനിയും ചേര്‍ന്നാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ് ഈ കെട്ടിടത്തിന്റെ അടിത്തറ. കോണ്‍ക്രീറ്റ് കെട്ടിടങ്ങളേക്കാളും 50 ശതമാനം ഭാരക്കുറവാണ് ഈ കെട്ടിടങ്ങള്‍ക്ക്. സാധാരണ കെട്ടിടങ്ങളെ അപേക്ഷിച്ച്‌ നിര്‍മ്മാണ ചെലവ് 90 ശതമാനം കുറവുമാണ് ഇതിന്. സാധാരണ കെട്ടിടം നിര്‍മ്മിക്കുനതിനു വേണ്ടി വരുന്ന തൊഴിലാളികളും ഇതിനു വേണ്ട. തൊഴിലാളികളുടെ എണ്ണം 70 ശതമാനവും കുറക്കുന്നതാണ് ത്രി ഡി പ്രിന്റഡ് ബില്‍ഡിങ്. 2030ഓടെ ദുബൈക്ക് ആവശ്യമായ 25 ശതമനാനം കെട്ടിടങ്ങളും ത്രി ഡി പ്രിന്റിങ് രീതി ഉപയോഗിച്ച്‌ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടിയാണ് ഈ 3D വിസ്മയം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാഴ്ച കൊണ്ടാണ് ഈ പ്രോജെക്റ്റ് പൂര്‍ത്തിയായത്. Apis Cor 3D-printer ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മൊത്തം ഡിസൈനും ചെയ്തിരിക്കുന്നത് . നീക്കാന്‍ കഴിയുന്ന Apis Cor's 3D-printer ക്രെയിനിന്റെ സഹായത്തോടെ ആണ് നിര്‍മ്മാണം. ഒരു 3D പ്രിന്റര്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ബേസിക് സ്ട്രക്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. നിര്‍മ്മാണരീതി
ആദ്യമേ വീടിന്റെ 3D ഫ്രെയിംവര്‍ക്ക് ഉണ്ടാക്കി പരമ്ബരാഗത ശൈലിയില്‍ അടിത്തറ കെട്ടിയാണ് വീട് നിര്‍മ്മിക്കുന്നത്. ജിപ്സം പാനലുകള്‍ ഉപയോഗിച്ച്‌ 3D പ്രിന്റര്‍ നിര്‍മ്മിച്ച ഭിത്തികള്‍ കൊണ്ടുവന്നു നാട്ടുന്നു. പ്രീകാസ്റ്റ് സ്ലാബുകളും ഉപയോഗിച്ചിട്ടുണ്ട്. സാദാ വീടുകള്‍ പോലെ ആവശ്യമെങ്കില്‍ ഫര്‍ണിഷിങ്, വയറിങ്, പ്ലംബിങ് ചെയ്യാം.
മനുഷ്യമേല്‍നോട്ടം വേണമെങ്കിലും അധ്വാനം നന്നായി കുറയ്ക്കാമെന്നതും അപ്പം ചുടും പോലെ വീടുകള്‍ പ്രിന്റ് ചെയ്തെടുക്കാം എന്നതുമാണ് ഇതിന്റെ നേട്ടങ്ങള്‍. കെട്ടിട നിര്‍മ്മാണത്തില്‍ ഭാവിയുടെ സാങ്കേതിക വിദ്യയായിട്ടാണ് 3ഉ പ്രിന്റിങ് വിലയിരുത്തപ്പെടുന്നത്. 3ഉ വീടുകളുടെ നിര്‍മ്മാണത്തിലൂടെ ആഗോളപ്രശസ്തി നേടിയ കമ്ബനിയാണ് എപ്പിസ് കോര്‍.

Related News