Loading ...

Home Gulf

വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടണം, മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യം

മസ്‌കത്ത്:പുതുതായി വിലക്കേര്‍പ്പെടുത്തിയ സെയില്‍സ്, പര്‍ച്ചേഴ്‌സ് മേഖലകളില്‍ ജോലി ചെയ്തുവരുന്ന വിദേശികള്‍ വിസ കാലാവധി പൂര്‍ത്തിയായാല്‍ രാജ്യം വിട്ടുപോകണമെന്ന് ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിസാ നിരോധന ഉത്തരവില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് മന്ത്രാലയം. സെയില്‍സ് റെപ്രസെന്റേറ്റീവ്/സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വിസകളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളെ ഇത് പ്രതികൂലമായി ബാധിക്കും. രണ്ട് തസ്തികകളിലും നൂറു ശതമാനം സ്വദേശിവത്കരിച്ചുകൊണ്ടു ജനുവരി 29നാണ് മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ്പുറത്തിറക്കിയത്. വിസാ വിലക്ക് സംബന്ധിച്ച വിദേശികള്‍ക്കിടയിള്‍ ആശങ്കയും നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിശദീകരണവുമായി മന്ത്രാലയം തന്നെ രംഗത്തെത്തിയത്.അതേസമയം, സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ് ഒമാന്‍.

Related News